പാമ്പുകള്‍ക്ക് ‘റോബോട്ടിക് കാലുകള്‍’ നല്‍കി യൂട്യൂബര്‍

കാലുകളുള്ള പാമ്പുകളെക്കുറിച്ച്‌ നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍, പാമ്പുകളെ നടക്കാന്‍ സഹായിക്കുന്നതിന് റോബോട്ടിക് കാലുകള്‍ നിര്‍മ്മിച്ച ഒരു യൂട്യൂബര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

അലന്‍ പാന്‍ എന്ന ചെറുപ്പക്കാരന്‍ പാമ്പുകള്‍ക്കായി റോബോട്ടിക് കാലുകള്‍ നിര്‍മ്മിച്ചു. പുതുതായി നിര്‍മ്മിച്ച റോബോട്ടിക് കാലുകളുടെ സാങ്കേതിക വശങ്ങള്‍ അലന്‍ തന്‍റെ യൂട്യൂബ് ചാനലിലൂടെ വിശദീകരിച്ചു.

പാമ്പുകള്‍ക്ക് കാലുകള്‍ തിരികെ നല്‍കുന്നു എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് യുവാവ് കുറിച്ചത്. പാമ്പുകളോടുള്ള തന്‍റെ സ്നേഹം തെളിയിക്കാനാണ് ഇത്തരമൊരു ശ്രമമെന്നും അദ്ദേഹം പറഞ്ഞു. പാമ്പുകള്‍ക്ക് ജീവശാസ്ത്രപരമായി നിഷേധിക്കപ്പെട്ട കാലുകള്‍ താന്‍ നിര്‍മ്മിച്ച്‌ നല്‍കിയെന്നും യുവാവ് പറഞ്ഞു.

20ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. ചിലര്‍ പാമ്പുകള്‍ക്ക് കാലില്ലെന്ന് ശാസ്ത്രീയമായി വിശദീകരിച്ചപ്പോള്‍ പാമ്പുകള്‍ക്ക് കാലുകള്‍ നല്‍കാന്‍ ആരെങ്കിലും ഉണ്ടായല്ലോ എന്ന് മറ്റൊരാള്‍ കമന്‍റ് ചെയ്തു.

Advertisement