ടെഹ്‌റാൻ: കടുത്ത വയറുവേദന കാരണം ആശുപത്രിയിലെത്തിയ 50 കാരന്റെ സിടി സ്‌കാൻ കണ്ട് മൂക്കത്ത് വിരൽ വെച്ച്‌ ഡോക്ടർമാർ.

ഇറാൻ സ്വദേശിയായ മദ്ധ്യവയസ്‌കനാണ് വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയത്. ഏറെ നാളായി കടുത്ത വയറുവേദനയും ശാരീരിക അസ്വസ്ഥതകളും ഉണ്ടെങ്കിലും ആശുപത്രിയിൽ പോകാൻ ഇയാൾ കൂട്ടാക്കിയിരുന്നില്ല. വീട്ടുകാരുടെ നിർബന്ധം മൂലമാണ് ചികിത്സ തേടാൻ തയ്യാറായത്

ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ മലാശയത്തിൽ കുപ്പി കണ്ടെത്തുകയായിരുന്നു. ഏഴര ഇഞ്ച് വലിപ്പമുള്ളതായിരുന്നു കുപ്പി. ഇയാൾ സ്വയം ശരീരത്തിനുള്ളിലേക്ക് കയറ്റിയതാണ് ഇതെന്നാണ് ഡോക്ടർമാർ പറയുന്നത്.

അടിവയറ്റിലെ വയറുവേദനയെ കുറിച്ച്‌ പറയുമായിരുന്നെങ്കിലും കുപ്പി അകത്ത് കയറ്റിയ വിവരം ഇയാൾ ഭാര്യയിൽ നിന്നും മറച്ചുവെച്ചിരുന്നു. കുപ്പി കൊണ്ട് ആന്തരികാവയവങ്ങളിൽ മുറിവുണ്ടാകാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

ശസ്ത്രക്രിയയിലൂടെ കുപ്പി പുറത്തെടുത്ത് അഞ്ച് ദിവസം ആശുപത്രിയിൽ തങ്ങിയതിന് ശേഷമാണ് ഇയാൾ വീട്ടിലേക്ക് മടങ്ങിയത്. ലൈംഗിക സംതൃപ്തിക്കു വേണ്ടിയാണ് കുപ്പി ശരീരത്തിനകത്തേക്ക് കയറ്റിയതെന്നാണ് ആശുപത്രി വിടുമ്പോൾ രോഗി വെളിപ്പെടുത്തിയത്.