ഹരാരെ:
ഇന്ത്യ-സിംബാബ്വെ ഏകദിന പരമ്പരക്ക് നാളെ തുടക്കം. ഹരാരെയിലാണ് മൂന്ന് ഏകദിനങ്ങളുടെ പരമ്പര നടക്കുന്നത്. കെഎൽ രാഹുലിന്റെ നേതൃത്വത്തിലാണ് ഇന്ത്യ സിംബാബ്വെ പര്യടനത്തിനെത്തിയത്. ശിഖർ ധവാനാണ് വൈസ് ക്യാപ്റ്റൻ. മലയാളി താരം സഞ്ജു സാംസണും സ്‌ക്വാഡിലുണ്ട്.
മത്സരം സിംബാബ്വെയിൽ ആയതിനാൽ തന്നെ സമയക്രമത്തെ കുറിച്ചും മത്സരം കാണാനുള്ള മാർഗത്തെ കുറിച്ചും ആരാധകർക്ക് ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. സോണി സ്‌പോർട്‌സ് നെറ്റ് വർക്കാണ് പരമ്പരയുടെ ഔദ്യോഗിക ബ്രോഡ് കാസ്റ്റർമാർ. സോണി ലിവിലും മത്സരത്തിന്റെ ലൈവ് സ്ട്രീമിംഗ് കാണാം. 
പ്രാദേശിക സമയം രാവിലെ 9.15നാണ് മത്സരങ്ങൾ ആരംഭിക്കുക. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.45 ആണ്. മൂന്ന് ഏകദിനങ്ങളും നടക്കുന്നത് ഹരാരെയിൽ തന്നെയാണ്. രാഹുൽ ദ്രാവിഡിന് വിശ്രമം അനുവദിച്ചതോടെ പര്യടനത്തിൽ വിവിഎസ് ലക്ഷ്മൺ ആണ് ഇന്ത്യയെ പരിശീലിപ്പിക്കുന്നത്. 
ഇന്ത്യൻ സ്‌ക്വാഡ്: കെ എൽ രാഹുൽ, ശിഖർ ധവാൻ, റിതുരാജ് ഗെയ്ക്ക് വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, ഷഹ്ബാസ് അഹമ്മദ്, ഷാർദൂൽ താക്കൂർ, കുൽദീപ് യാദവ്, അക്‌സർ പട്ടേൽ, ആവേശ് ഖാൻ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹർ.