തിരക്കുമൂലം ട്രെയിനിൽ നിന്ന് യാത്ര ചെയ്ത് ദുബായ് കിരീടവകാശി: ചിത്രങ്ങൾ വൈറൽ

ദുബായ്: കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിക്കുന്ന തിരക്കിലാണ്.

ലണ്ടനിലാണ് അദ്ദേഹമുള്ളത്. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള വ്യക്തിയാണ് മുഹമ്മദ് അൽ മക്തൂം. ഉയർന്ന പദവിയിൽ ഇരിക്കുമ്പോഴും സാധാരണക്കാരുമായി അടുത്തിടപഴകാനും ലളിതമായ ജീവിതം നയിക്കാനും താത്പര്യപ്പെടുന്ന വ്യക്തിയാണ് അദ്ദേഹം. സമാനമായ ഒരു വീഡിയോ അദ്ദേഹം തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. നിമിഷ നേരങ്ങൾക്കുള്ളിലാണ് വീഡിയോയും ഫോട്ടോയും വൈറലായിരിക്കുന്നത്.

ലണ്ടനിലെ ആൾക്കൂട്ടത്തിൽ ആരാലും തിരിച്ചറിയപ്പെടാതെ യാത്ര ചെയ്യുന്ന ചിത്രമാണ് ഹംദാൻ പങ്കുവെച്ചത്. അണ്ടർഗ്രൗണ്ട് ട്രെയിൻ ഗതാഗത സംവിധാനമായ ലണ്ടൻ ട്യൂബിൽ സുഹൃത്ത് ബദർ അതീജിനൊപ്പം യാത്ര ചെയ്യുകയാണ് ഹംദാൻ. ട്രെയിനിലെ മറ്റാർക്കും അദ്ദേഹത്തെ മനസിലായിട്ടില്ലെന്ന് വ്യക്തം. ‘ഞങ്ങൾക്ക് ഒരുപാട് ദൂരം ഇനിയും സഞ്ചരിക്കാനുണ്ട്. പക്ഷേ ബദറിന് ഇപ്പൊഴേ ബോറടിക്കാൻ തുടങ്ങി’ എന്ന കുറിപ്പും ഈ സെൽഫി ചിത്രത്തിനൊപ്പമുണ്ട്.

കഴിഞ്ഞ ദിവസം ഒരു ചിത്രത്തിന് ലൈക്ക് അടിച്ചും കമന്റ് ചെയ്തും ഷെയ്ഖ് ഹംദാൻ വാർത്തകളിൽ ഇടം നേടിയിരുന്നു. മലയാളി ഫോട്ടോഗ്രാഫറും കോഴിക്കോട് സ്വദേശിയുമായ നിസ്ഹാസ് അഹമ്മദ് എടുത്ത ചിത്രത്തിനാണ് അദ്ദേഹം ലൈക്ക് അടിച്ചത്. ദുബായിയുടെ ഒരു മനോഹര ദൃശ്യമാണ് ഈ ചിത്രത്തിലുള്ളത്.

Advertisement