രണ്ട്മാസത്തിനുള്ളിൽ വേറെ ജോലി നോക്കൂ: ജീവനക്കാരോട് മൈക്രോസോഫ്റ്റ്

വാഷിങ്ടൺ: 200 ജീവനക്കാരോട് 60 ദിവസത്തിനുള്ളിൽ വേറെ ജോലി നോക്കാൻ പറഞ്ഞ് ഐ.ടി ഭീമൻമാരായ മൈക്രോസോഫ്റ്റ്.

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ജീവനക്കാരെ പിരിച്ചു വിടാനുള്ള കമ്പനിയുടെ നീക്കം. ജൂലൈയിൽ മൈക്രോസോഫ്റ്റ് 1,800 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

മൈക്രോസോഫ്റ്റിൻറെ മോഡേൺ ലൈഫ് എക്സ്പീരിയൻസ് ഗ്രൂപ്പിലാണ് പിരിച്ചുവിടൽ ഭീഷണി. 2018ൽ, മൈക്രോസോഫ്റ്റ് ഉപഭോക്താക്കളെ തിരികെ നേടുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക വിഭാഗത്തിന് മൈക്രോസോഫ്റ്റ് തുടക്കം കുറിച്ചത്. ഉൽപ്പന്നങ്ങൾ നേരിട്ട് ഉപഭോക്താവിലേക്ക് എത്തിക്കുക എന്നതായിരുന്നു അവരുടെ പ്രധാന ലക്ഷ്യം.

എം.എൽ.എക്സ് ഗ്രൂപ്പ് കുടുംബംഗങ്ങൾക്കായുള്ള ഫാമിലി സേഫ്റ്റി ആപ് പുറത്തിറക്കിയിരുന്നു. സ്നാപ്പ്ചാറ്റും ജീവനക്കാരെ ഇത്തരത്തിൽ പിരിച്ചുവിട്ടിരുന്നു. ഉബർ, ​സ്​പോട്ടിഫൈ തുടങ്ങിയവരും ജീവനക്കാരെ പിരിച്ചുവിടുന്നതിനുള്ള നീക്കങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്. യു.എസ് ഉൾപ്പടെയുള്ള സമ്പദ്‍വ്യവസ്ഥകൾ കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്നതിനിടെയാണ് നീക്കം.

Advertisement