സാമൂഹ്യമാധ്യമങ്ങള്‍ നമ്മെ വിഡ്ഢികളാക്കി മാറ്റുന്നോ?


സാമൂഹ്യമാധ്യമങ്ങള്‍ നമ്മുടെ സമൂഹത്തെ എങ്ങനെയൊക്കെ മാറ്റുന്നു എന്ന് നാം ചിലപ്പോഴെങ്കിലും അത്ഭുതപ്പെടുത്താറുണ്ട്. ലോകത്തെ നിരവധി മുന്‍നിര സര്‍വകലാശാലകളും അധ്യാപകരും ഗവേഷകരും ഇക്കാര്യതതെക്കുറിച്ച് ഗവേഷണം നടത്തുന്നുണ്ട്. ട്വിറ്ററും ഫെയ്‌സ്ബുക്കും ടിക്ക് ടോക്കും ഒക്കെ എങ്ങനെ നമ്മുടെ ജീവിതരീതിയെ ബാധിക്കുന്നുവെന്ന് ഒരു നിഗമനത്തിലെത്താനുള്ള പഠനത്തിലാണ് ഇവര്‍.

അതേസമയം സാമൂഹ്യമാധ്യമങ്ങള്‍ ആണ് നമ്മുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് ചിലരെങ്കിലും കരുതുന്നില്ല. രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തുന്നതില്‍ സാമൂഹ്യമാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല.

എന്നാല്‍ റീ ട്വീറ്റ് ബട്ടണ്‍ സമൂഹത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചെറുതല്ലെന്ന് ചൂണ്ടിക്കാട്ടുന്നു. സാമൂഹ്യമാധ്യമങ്ങള്‍ തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങള്‍ പങ്കു വയ്ക്കുന്നുവെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

സാമൂഹ്യമാധ്യമങ്ങള്‍ക്ക് ധാരാളം നെഗറ്റീവ് ഇംപാക്ട് ഉണ്ടെന്നാണ് അമേരിക്കയിലെ 64ശതമാനം പേരും കരുതുന്നത്.

Advertisement