റോയിട്ടേഴ്സ് വാർത്താ ഏജൻസിയിൽ സമരം

ന്യൂഡൽഹി: ലോക പ്രശസ്ത ന്യൂസ് ഏജൻസിയായ റോയിട്ടേഴ്സിലെ ജീവനക്കാരും സമര രംഗത്തേയ്ക്ക്.

വാഗ്ദാനം നൽകിയ ശമ്പള വർധനവ് പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് ചരിത്രത്തിലാദ്യമായി റോയിട്ടേഴ്സ് അമേരിക്കയിലെ പത്രപ്രവർത്തകർ സമരം ചെയ്തത്.

24 മണിക്കൂർ നീണ്ട പ്രതിഷേധ സമരത്തിന് വ്യാഴാഴ്ച തുടക്കം കുറിക്കുകയായിരുന്നു.ജോലി നിർത്തിവച്ച്‌ ജീവനക്കാർ പ്രതിഷേധിച്ചു. പുലർച്ചെ ആറ് മണിക്കായിരുന്നു സമരം തുടങ്ങിയത്. ഒരു ശതമാനം ശമ്പള വർധനവ് വർഷത്തിൽ നൽകുമെന്ന വാഗ്ദാനം പാലിക്കാത്തതാണ് സമരത്തിനാധാരം. 300 ജീവനക്കാരാണ് സമരത്തിൽ പങ്കെടുത്തത്. ഒരു ശതമാനം ശമ്പള വർധനവ് വച്ചുള്ള മൂന്ന് വർഷത്തെ കരാറാണ് ലംഘിക്കപ്പെട്ടതെന്ന് സമരക്കാർ പറഞ്ഞു.

തൊഴിലാളി യൂണിയനായ ന്യൂസ് ഗിൽഡാണ് സമരവുമായി രംഗത്തുള്ളത്. അതേസമയം, കരാറിന്റ കാര്യത്തിൽ ന്യൂസ് ഗിൽഡുമായി ഒത്തുതീർപ്പിലെത്താൻ സന്നദ്ധമാണെന്ന് റോയിട്ടേഴ്സ് പറഞ്ഞു.

Advertisement