യുകൈന് യുദ്ധം അവസാനിപ്പിക്കാന്‍ ചൈനയുടെ സഹായം നേരിട്ട് തേടാനുറച്ച് സെലന്‍സ്കി
കീവ്: യുക്രൈന് യുദ്ധം അവസാനിപ്പിക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങുമായി നേരിട്ട് സംസാരിക്കാന്‍ അവസരം ചോദിച്ച് പ്രസിഡന്റ് വ്ലാഡിമര്‍ സെലന്‍സ്കി. സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
യുദ്ധം അവസാനിപ്പിക്കാന്‍ ചൈന തങ്ങളുടെ രാഷ്ട്രീയ സാമ്പത്തി സ്വാധീനം ഉപയോഗിച്ച് റഷ്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും അദ്ദേഹം പത്രത്തിന് നല്കിയ അഭിമുഖത്തില്‍ ആവശ്യപ്പെട്ടു. ചൈന ശക്തമായ ഒരു രാഷ്ട്രമാണ്. അതുപോലെ തന്നെ ശക്തമായ സമ്പദ്ഘടനയും. അത് കൊണ്ട് തന്നെ റഷ്യയ്ക്ക് മേല്‍ രാഷ്ട്രീയ സാമ്പത്തിക സ്വാധീനം ചെലുത്താന്‍ അവര്‍ക്കാകും. ചൈന ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ ഒരു സ്ഥിരാംഗം കൂടിയാണെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫെബ്രുവരി 24നാണ് റഷ്യ യുക്രൈന് ആക്രമിച്ചത്. റഷ്യ തലസ്ഥാനമായ കീവ് പിടിക്കാനുള്ള ശ്രമം ഉപേക്ഷിച്ചതോടെ റഷ്യ പിടിച്ചെടുത്ത പല സ്ഥലങ്ങളും യുക്രൈന് സൈന്യം തിരികെ പിടിച്ചു.