തൃശൂർ. തളിക്കുളത്ത് ബാറിൽ വെച്ചുണ്ടായ സംഘർഷത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി തോട്ടുങ്ങൽ വീട്ടിൽ ബൈജു ആണ് മരിച്ചത്. ചക്കരപ്പാടം സ്വദേശി തച്ചങ്ങാട്ട് വീട്ടിൽ അനന്തു , ബാറുടമ കൃഷ്ണരാജ് എന്നിവർക്കും കുത്തേറ്റിട്ടുണ്ട്.

തളിക്കുളം പുത്തൻതോട് സെൻട്രൽ റസിഡൻസി ബാറിൽ ഇന്നലെ രാത്രി 9.45 ഓടെയാണ് സംഭവം. കുത്തേറ്റ ബൈജുവിനെയും, അനന്തുവിനെയും തൃശൂർ വെസ്റ്റ് ഫോർട്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബൈജു മരിച്ചു.. വയറിന് കുത്തേറ്റ കൃഷ്ണരാജിനെ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.കാറിലെത്തിയ 7 പേരാണ് ആക്രമണം നടത്തിയത് എന്നാണ് വിവരം . പൊലീസ് അന്വേഷണം തുടങ്ങി