ഡബ്ലിന്‍: ഇന്ത്യയും അയര്‍ലന്‍ഡും തമ്മിലുള്ള രണ്ടാം ടി 20 മത്സരം ഇന്ന്. ഡബ്ലിനിൽ ഇന്ത്യൻ സമയം രാത്രി 9നാണ് മത്സരം. ആദ്യ മത്സരത്തില്‍ വിജയിച്ച ഇന്ത്യ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ലക്ഷ്യമിട്ടാണ് അവസാന പോരിന് ഇറങ്ങുന്നത് . മഴയെ തുടര്‍ന്ന് 12 ഓവറായിരുന്ന ആദ്യ മത്സരം. ഇന്ത്യ ഏഴ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയാണ് പരമ്പരയില്‍ 1-0ത്തിന് മുന്നില്‍ നില്‍ക്കുന്നത്.
ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദ് പരിക്കിനെ തുടര്‍ന്ന് ആദ്യ മത്സരത്തില്‍ ഇറങ്ങിയിരുന്നില്ല. പകരമെത്തിയ ദീപക് ഹൂഡ ഓപ്പണിങില്‍ തിളങ്ങിയിരുന്നു. ഋതുരാജിന് ഇന്നും കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ മലയാളി താരം സഞ്ജു സാംസണ് പ്ലെയിങ് ഇലവനിലേക്ക് എത്താന്‍ സാധ്യതയുണ്ട്. ഋതുരാജിന് പകരം കഴിഞ്ഞ കളിയില്‍ ദീപക് ഹൂഡയാണ് ഇഷാന് കിഷനൊപ്പം ഓപ്പണ്‍ ചെയ്തത്. കളിയിൽ താരം മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയും ചെയ്തു. ഋതുരാജ് കളിക്കില്ലെങ്കില്‍ ഇതേ സഖ്യം തന്നെയാകും ഓപ്പണ്‍ ചെയ്യുക.
സഞ്ജുവിന് ഭീഷണിയായി നില്‍ക്കുന്നത് വെങ്കിടേഷ് അയ്യരാണ്. വെങ്കിടേഷിനെ ഓപ്പണറാക്കി ദീപകിനെ താഴേക്കിറക്കി പരീക്ഷിക്കാനും ചിലപ്പോള്‍ ടീം മുതിര്‍ന്നേക്കും. അങ്ങനെയെങ്കില്‍ സഞ്ജുവിന് വീണ്ടും പുറത്തിരിക്കേണ്ടിയും വന്നേക്കാം.
കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യക്കായി അരങ്ങേറിയ ഉമ്രാന് മാലിക് ഇത്തവണയും ടീമിലുണ്ടാകും. ആദ്യ മത്സരത്തിന് സമാനമായി രണ്ടാം മത്സരത്തിനും മഴ ഭീഷണിയായുണ്ട്.
ഇന്ത്യ സാധ്യതാ ഇലവന്: ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്/ സഞ്ജു സാംസണ്, ഇഷാന് കിഷന്, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ദിനേഷ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്, യുസ്വേന്ദ്ര ചഹല്‍, ഉമ്രാന് മാലിക്.