Advertisement
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ആറ് പേരുമായി പോയ ഹെലികോപ്റ്റർ തകർന്നുവീണു. ഇന്ന് ബദരീനാഥിൽനിന്ന് ഡെറാഡൂണിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. പൈലറ്റും അഞ്ച് യാത്രക്കാരുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.
ജോഷിമഠിന് സമീപം ചൈൻ ഗ്രാമത്തിനടുത്താണ് ഹെലികോപ്റ്റർ തകർന്നുവീണതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി എക്സിലൂടെ അറിയിച്ചു. ജില്ലാ ഭരണകൂടം, ദുരന്തനിവാരണ വിഭാഗം, സംസ്ഥാന ദുരന്തനിവാരണ സേന (എസ്ഡിആർഎഫ്) എന്നിവയുടെ നേതൃത്വത്തിൽ സംയുക്ത രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
സംഭവം തുടർച്ചയായി നിരീക്ഷിച്ചുവരികയാണെന്നും ഗുരുതരമായി പരിക്കേറ്റവരെ മെച്ചപ്പെട്ട ചികിത്സയ്ക്കായി അടിയന്തരമായി ഉയർന്ന ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. അപകടത്തിൽപ്പെട്ടവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.






























