സാൻഫ്രാൻസിസ്കോ : ഗൂഗിളിന്റെ എഐ ചാറ്റ്ബോട്ടായ ജെമിനിയിൽ തടസങ്ങൾ നേരിട്ടതായി റിപ്പോർട്ടുകൾ. ഇന്ന് വൈകുന്നേരം മുതൽ ജെമിനി സേവനം ലഭിക്കുന്നില്ലായെന്ന് ചൂണ്ടിക്കാട്ടി ലോകത്താകമാനമുള്ള നിരവധി ഉപയോക്തക്കളാണ് പരാതിയുമായി എത്തിയത്. സോഷ്യൽ മീഡിയയിലൂടെയും ഔ്ട്ടപേജ് ട്രാക്കിങ്ങ് പ്ലാറ്റ്ഫോമുകളിലൂടെയുമാണ് പരാതിയറിച്ചത്. വെബ്സൈറ്റിൽ കയറുമ്പോൾ ‘എറർ കോഡ് 1076’ അല്ലെങ്കിൽ ‘എറർ കോഡ് 1099’ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ചാറ്റുകൾ ലോഡ് ചെയ്യാൻ കഴിയുന്നില്ലായെന്നും പരാതിയുണ്ട്. അതേസമയം, ചാറ്റ്ബോട്ടിന് നേരിട്ട തടസത്തെക്കുറിച്ച് കമ്പനി ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed