സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം

മാനന്തവാടി: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം. മാനന്തവാടി കാട്ടിക്കുളം പുളിമൂട്കുന്നില്‍ കാട്ടാന ആക്രണത്തില്‍ പരിക്കേറ്റ രാജുവാണ് മരിച്ചത്. ഇന്ന് രാവിലെ പത്തോടെയാണ് പുളിമുട്കുന്ന് ഉന്നതിയിലെ രാജുവിനെ കാട്ടാന ആക്രമിച്ചത്. പ്രദേശത്തിറങ്ങിയ ആനയെ വനംവകുപ്പ് തുരത്തുന്നതിനിടെ രാജു മുന്നില്‍പ്പെടുകയായിരുന്നു. പരിക്കേറ്റ രാജുവിനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ ജീവന്‍ നഷ്ടമായി. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം മൂന്നാഴ്ചയ്ക്കുള്ളില്‍ ആറുപേരാണ് സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ മരിച്ചത്.