ഇന്ന് സൂപ്പർ സൺ‌ഡേ… കലാശ പോരാട്ടത്തിനായി ടീം ഇന്ത്യ

Advertisement

വിശ്വ കിരീടം സ്വന്തമാക്കാൻ ഇന്ന് കലാശപ്പോരിന് ടീം ഇന്ത്യ ഇറങ്ങുന്നു. മൂന്നാം കിരീടം മോഹിച്ച് ഇന്ത്യ ഇറങ്ങുമ്പോൾ, ആറാം കിരീടം എന്ന മോഹവുമായാണ് ഓസ്ട്രേലിയ കളത്തിൽ ഇറങ്ങുന്നത്. ടീമില്‍ മാറ്റമില്ലാതെയായിരിക്കും ഇന്ത്യ ഫൈനലിനിറങ്ങുന്നത്.
കലാശപ്പോരിന് തൊട്ടുതലേന്ന് ഇരു ക്യാപ്റ്റന്‍മാരും പ്രത്യേക ഫോട്ടോഷൂട്ടിനായ് ഒത്തുചേര്‍ന്നു. ഗുജറാത്തിലെ അഡ്ഡലജില്‍ നടന്ന ഫോട്ടോഷൂട്ടിലെ ചിത്രങ്ങളും വിഡിയോയകളും സൈബറിടത്ത് വൈറലാണ്. കലാശപ്പോരിനിറങ്ങുമ്പോള്‍ 2003ലെ തോല്‍വിക്ക് പ്രതികാരം തീര്‍ക്കണമെന്നാണ് ഇന്ത്യന്‍ ആരാധകര്‍ ആഗ്രഹിക്കുന്നത്. അതിനപ്പുറം ഇത്രത്തോളം മികച്ചൊരു ടീമിന് കിരീടധാരണം അനിവാര്യമെന്ന ചിന്തയും ആരാധകർക്കുണ്ട്. 
വിക്കറ്റ് കീപ്പറടക്കം ആറ് ബാറ്റര്‍മാരും നാല് സ്പെഷലിസ്റ്റ് ബോളര്‍മാരും രവീന്ദ്ര ജഡേജയെന്ന ഓള്‍ റൗണ്ടറുമടങ്ങുന്ന അതേ ടീം മാറ്റങ്ങളില്ലാതെ ഫൈനലിനിറങ്ങുമെന്നാണ് സ്ഥിരീകരണം. സെമി കളിച്ച ഓസീസ് ടീമിലും മാറ്റങ്ങളുണ്ടാകില്ലെന്നാണ് സൂചന. മത്സരം നടക്കുന്ന നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഒടുവില്‍ നടന്ന അഞ്ച് മല്‍സരങ്ങളില്‍ മൂന്നിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് ജയിച്ചത്. ഇതേ സ്റ്റേഡിയത്തില്‍ 2011 ലോകകപ്പില്‍ ഓസീസിനെ തോല്‍പിച്ചതിന്‍റെ ആത്മവിശ്വാസം ടീമിന് കരുത്താണ്. മഴയ്ക്ക് യാതൊരു സാധ്യതയുമില്ലെന്നാണ് കാലാവസ്ഥ പ്രവചനം.

Advertisement