മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നു; നാളെ വൃശ്ചികം ഒന്ന്

Advertisement

മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ നേതൃത്വത്തിലാണ് നട തുറന്നത്. പുതിയ മേല്‍ശാന്തിമാര്‍ നാളെ ചുമതലയേല്‍ക്കും. ഒരുക്കങ്ങളെല്ലാം സജ്ജമാണെന്ന് അധികൃതര്‍ അറിയിച്ചു.
നാളെ രാവിലെ മൂന്നരയ്ക്ക് നടകള്‍ തുറക്കുന്നത് പുതിയ മേല്‍ശാന്തിമാരാണ്. മണ്ഡലകാല പൂജകള്‍ക്ക് നാളെയാണ് തുടക്കമാകുന്നത്. സന്നിധാനത്ത് വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. അതേസമയം, തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.

Advertisement