താനൂര്‍ ബോട്ടപകടത്തില്‍ 15 കുട്ടികളടക്കം 22 പേര്‍ മരിച്ച സംഭവത്തില്‍ ബോട്ടുടമ നാസറിനെതിരെ കൊലക്കുറ്റം ചുമത്തി. ജില്ലാ പോലീസ് മേധാവിയാണ് ഇക്കാര്യം അറിയിച്ചത്. ഐപിസി 302 വകുപ്പാണ് നാസറിനെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ പ്രതികളായ ബോട്ടിന്റെ സ്രാങ്കും ജീവനക്കാരനും ഒളിവിലാണെന്നും ഇവര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്പി അറിയിച്ചു.
അപകടത്തില്‍ കൂടുതല്‍ പേരെ കാണാതായെന്ന് ഇതുവരെ പരാതികളില്ലെന്ന് പറഞ്ഞ അദ്ദേഹം ബോട്ടിന് പെര്‍മിറ്റ്, അനുമതി എന്നിവ എങ്ങനെ കിട്ടിയെന്ന് അന്വേഷിക്കുമെന്നും ബോട്ട് സാങ്കേതിക വിദഗ്ദരെ കൊണ്ട് പരിശോധിപ്പിക്കുമെന്നും അറിയിച്ചു.
Home News Breaking News താനൂര്‍ ബോട്ടപകടം: ബോട്ടുടമ നാസറിനെതിരെ കൊലക്കുറ്റം ചുമത്തി; പ്രതികളില്‍ രണ്ടുപേര്‍ ഒളിവില്‍