തൃശൂര്‍.സംസ്ഥാനത്ത് വില്‍ക്കുന്ന ഇറച്ചിക്കോഴികളില്‍ വിഷാംശവും ഹോര്‍മോണും ഉണ്ടെന്ന ധ്വനി സൃഷ്ടിക്കുന്ന മന്ത്രി ചിഞ്ചുറാണിയുടെ പ്രസ്താവനക്കെതിരെ കോഴികര്‍ഷകരുടെ സംഘടന രംഗത്ത്.
ഇക്കാര്യം തെളിയിക്കാന്‍ മന്ത്രിയെ വെല്ലുവിളിച്ച് പൌള്‍ട്രി ഫാര്‍മേഴ്സ് ആന്‍ഡ് ട്രേഡേഴ്സ് സമിതി. മന്ത്രിയുടെ പ്രസ്താവന കാര്യങ്ങള്‍ പഠിക്കാതെയാണെന്നും ഇതുമൂലം ഇറച്ചിക്കോഴി വ്യവസായ മേഖല കടുത്ത പ്രതിസന്ധി നേരിടുന്നതായും സംഘടന കുറ്റപ്പെടുത്തി
കുടുംബശ്രീ വഴി നല്കുന്ന കേരള ചിക്കനില്‍ ഹോര്‍മോണും വിഷാംശവുമില്ലെന്ന മന്ത്രി ചിഞ്ചുറാണിയുടെ പ്രസ്താവന ഇറച്ചിക്കോഴി വ്യവസായ മേഖലയ്ക്ക്
പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നാണ് കോഴി കര്‍ഷകരുടെ സംഘടന ആരോപിക്കുന്നത്. കേരള ചിക്കിനിലൊഴികെ മറ്റെല്ലാം വിഷാംശമുള്ള കോഴിയാണെന്ന
തരത്തിലുള്ളതാണ് മന്ത്രിയുടെ പ്രസ്താവന. ഇത് തിരുത്താന്‍ മന്ത്രി തയാറാകണമെന്നും ഇറച്ചിക്കോഴികളില്‍ വിഷാംശമുണ്ടെന്ന് തെളിയിക്കാന്‍ മന്ത്രി തയാറാകണമെന്നും പൌള്‍ട്രി ഫാര്‍മേഴ്സ് ആന്‍ഡ് ട്രേഡേഴ്സ് സമിതി – സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി പറഞ്ഞു.
കേരളത്തിലെ കോഴി ഇറച്ചി വ്യവസായ മേഖലയെ തകര്‍ത്ത് ഇതരസംസ്ഥാനത്തുനിന്നെത്തുന്ന ചിക്കനെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് കേരള ചിക്കന്റെ
ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് പൌള്‍ട്രി ഫാര്‍മേഴ്സ് ആന്‍ഡ് ട്രേഡേഴ്സ് സമിതി സംസ്ഥാന സെക്രട്ടറി ടിഎസ് പ്രമോദ് വ്യക്തമാക്കി.ഇറച്ചിക്കോഴികളുടെ പരിശോധന സംസ്ഥാനത്തെ വിവിധ ലാബുകളില്‍ നടത്താവുന്നതാണ്. ഇതിന് സന്നദ്ധരായി വരുന്നവര്‍ക്ക് ലാബ് പരിശോധനയുടെ ചിലവ് സംഘടന വഹിക്കും. കോഴിയിലോ തീറ്റയിലോ
ഹോര്‍മോണ്‍ സാന്നിധ്യം കണ്ടെത്തിയാല്‍ 25 ലക്ഷം രൂപ പാരിതോഷികം നല്കാന് സംഘടന തയാറാണെന്നും പ്രമോദ് പറഞ്ഞു.
മന്ത്രിയുടെ പ്രസ്താവനയെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലൂടെയാണ് വ്യവസായം മുന്നോട്ടുപോകുന്നത്. സംസ്ഥാന കലോത്സവത്തിന്
ഇറച്ചിവിഭങ്ങള് നല്‍കാനുള്ള തീരുമാനമെടുത്താല്‍ പൌള്‍ട്രി ഫാര്‍മേഴ്സ് ആന്‍ഡ് ട്രേഡേഴ്സ് സമിതി കോഴിയിറച്ചി സൌജന്യമായി ലഭ്യമാക്കാന്‍ ഒരുക്കമാണെന്നും
സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കി