അഞ്ചൽ: നടന്ന് ലോട്ടറി വില്ക്കുന്നയാളിനെ നമ്പർ തിരുത്തി പണം അപഹരിച്ചതായി പരാതി.അറയ്ക്കൽ ചെറുവാളൂർ കുന്നുംപുറത്ത് വീട്ടിൽ ബിജുവിനാണു് പണവും ലോട്ടറി ടിക്കറ്റുകളും നഷ്ടപ്പെട്ടത്.ഇന്നലെ വൈകിട്ട് മൂന്നരയോടെ അറയ്ക്കൽ സൊസൈറ്റി ജംഗ്ഷനിലൂടെ ലോട്ടറി ടിക്കറ്റു വില്പനയുമായി നടന്നു പോയ ബിജുവിനെ എതിരേ ബൈക്കിൽ വന്നയാൾ തടഞ്ഞു നിർത്തി നമ്പർ തിരുത്തിയ ലോട്ടറി ടിക്കറ്റ് കാട്ടി അയ്യായിരം രൂപ പ്രൈസ് ഉണ്ടെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് തൊണ്ണൂറ്റിയഞ്ച് ടിക്കറ്റുകളും ആയിരത്തി ഇരുന്നൂറ് രൂപയും വാങ്ങി സ്ഥലം
വിടുകയായിരുന്നു.
പിന്നീട് ലോട്ടറി കടയിലെത്തി പരിശോധന നടത്തിയപ്പോളാണ് താൻ കബളിപ്പിക്കപ്പെട്ടതായും കൂടുതൽ പരിശോധയിൽ ടിക്കറ്റ് ചന്ദനത്തോപ്പ് മാമൂട് വർണ്ണം ലോട്ടറി സെൻ്ററിൽ നിന്നുള്ളതാണെന്നും മനസ്സിലായത്.അഞ്ചൽ പൊലീസിൽ ബിജു പരാതി നൽകി.