തൃശൂര്‍: കോടാലിയില്‍ 24കാരന്‍ അമ്മയെ ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊന്നു. തൃശൂര്‍ വെള്ളിക്കുളങ്ങര കിഴക്കേ കോടാലിയിലാണ് സംഭവം. കിഴക്കേ കോടാലി സ്വദേശിനി ശോഭനയാണ് മരിച്ചത്. സംഭവത്തില്‍ മകന്‍ വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു.
കൊലപാതകത്തിന് ശേഷം മകന്‍ പോലീസ് സ്റ്റേഷനില്‍ എത്തി നടന്ന സംഭവം പറയുകയായിരുന്നു. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തലയില്‍ ഗ്യാസ് സിലിണ്ടര്‍ ഇടുകയായിരുന്നുവെന്നാണ് വിഷ്ണു നല്‍കിയ മൊഴിയെന്ന് പോലീസ് അറിയിച്ചു. കൊല ചെയ്യാനുള്ള കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. രണ്ടാനച്ഛനൊപ്പമായിരുന്നു അമ്മ താമസിച്ചിരുന്നത്.