കൊല്ലം: എംഡിഎംഎയുമായി അറസ്റ്റിലായ പ്രതികളെ കാണാന്‍ എത്തിയ സൈനികനും സഹോദരനും ചേര്‍ന്ന് പോലീസ് സ്റ്റേഷനിലെ എഎസ്ഐയുടെ തല അടിച്ചു പൊട്ടിച്ചു. കിളികൊല്ലൂര്‍ സ്‌റ്റേഷനിലെ എഎസ്ഐ ആണ് ആക്രമണത്തിനിരയായത്.
പോലീസ് സ്റ്റേഷനകത്തുകയറി ഇവര്‍ എഎസ്ഐ മര്‍ദ്ദിക്കുകയായിരുന്നു. സൈനികന്‍ മെഡിക്കല്‍ ലീവില്‍ നാട്ടിലെത്തിയതാണ്. സംഭവവുമായി ബന്ധപ്പെട്ട് ചവറ കൊട്ടുകാട് സ്വദേശി സൈനികനായ വിഷ്ണു, വിഘ്നേഷ് എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.