കൊല്ലം: പുനലൂര്‍ എംഎല്‍എ പി.എസ്. സുപാല്‍ സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. മത്സരം ഒഴിവാക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം ജില്ലാ സമ്മേളന പ്രതിനിധികള്‍ ഏകകണ്ഠേന അംഗീകരിക്കുകയായിരുന്നു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് യോഗത്തില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍. രാജേന്ദ്രനുമായി നടന്ന വാക്കേറ്റത്തെ തുടര്‍ന്ന് സുപാലിനെ കഴിഞ്ഞവര്‍ഷം മൂന്നു മാസത്തേക്ക് സസ്പെന്റ് ചെയ്തിരുന്നു.
സിപിഐയില്‍ ഔദ്യോഗിക പക്ഷത്തിനെ എതിര്‍ക്കുന്നവര്‍ സജീവമായ സാഹചര്യത്തില്‍ മത്സരം ഒഴിവാക്കാനായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് സുപാലിനെ ജില്ലാ സെക്രട്ടറിയാക്കാമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവും ഇതിനോട് യോജിക്കുകയായിരുന്നു.