തൊടുപുഴ: മാരക ലഹരിമരുന്നുമായി പോലീസുകാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍. ഇടുക്കി എ ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ ഷാനവാസ് എം ജെ. മയക്കുമരുന്ന് വാങ്ങാനെത്തിയ ഷംനാസ് ഷാജി എന്നിവരെയാണ് തൊടുപുഴ എക്സൈസ് സംഘം പിടികൂടിയത്.
ഇവരില്‍ നിന്ന് 3.6 ഗ്രാം എംഡിഎംഎയും 20 ഗ്രാം ഉണക്കക്കഞ്ചാവും പിടിച്ചെടുത്തു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും ബൈക്കും കസ്റ്റഡിയിലെടുത്തു.