ഇനി മുതല്‍ വാട്സ്ആപ് ഗ്രൂപ്പില്‍ അഡ്മിന് പുലിയാണ് കേട്ടോ, ഗ്രൂപ്പിന്റെ ഉത്തരവാദിത്തം പലപ്പോഴും ചുമലിലേല്ക്കേണ്ടിവരുന്ന അഡ്മിനെ കൂടുതല്അധികാരങ്ങളോടെ വാഴിക്കാനാണ് വാട്സ് ആപ് തീരുമാനം. .ഗ്രൂപ്പ് അംഗങ്ങളുടെ മെസ്സേജുകള്‍ ഡിലീറ്റ് ചെയ്യാന്‍ അഡ്മിന് സാധിക്കുന്ന മാറ്റവുമായി വാട്സ്ആപ്പ് വരികയാണ്. പുറത്തിറങ്ങാന്‍ പോകുന്ന അപ്ഡേറ്റിലാണ് വാട്സ്ആപ്പ് പുതിയ ഫീച്ചര്‍ ഒരുക്കിയിരിക്കുന്നത്. അധിക്ഷേപ മെസ്സേജുകള്‍ തടയാന്‍ വേണ്ടിയാണ് പുതിയ നീക്കം.

പുതിയ അപ്ഡേഷനില്‍, ഗ്രൂപ്പ് അഡ്മിന്മാര്ക്ക് അംഗങ്ങള്‍ അയക്കുന്ന മെസ്സേജ് ‘ഡിലീറ്റ് ഫോര്‍ എവരി വണ്‍’ഓപ്ഷന് ഉപയോഗിക്കാന്‍ സാധിക്കും. നിങ്ങള്‍ മെസ്സേജ് ഡിലീറ്റ് ചെയ്തെന്ന് ഗ്രൂപ്പിലെ മറ്റു അംഗങ്ങള്‍ക്കും അറിയാന്‍ പറ്റും.
ഐടി നിയമപ്രകാരം ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ അധിക്ഷേപ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച 22 ലക്ഷം അക്കൗണ്ടുകള്‍ വാട്സ്ആപ്പ് ജൂണില്‍ ഡിലീറ്റ് ചെയ്തിരുന്നു. മെയില്‍ 19 ലക്ഷം അക്കൗണ്ടുകളും ഡിലീറ്റ് ചെയ്തു.