ശാസ്താംകോട്ട ഫയർ സ്റ്റേഷനിൽ പുതിയതായി അനുവദിച്ച സ്ക്യൂബാ വാൻ ഫ്ലാഗ് ഓഫ് ചെയ്തു

കുന്നത്തൂർ:ശാസ്താംകോട്ട ഫയർ സ്റ്റേഷനിൽ പുതിയതായി അനുവദിച്ച സ്ക്യൂബാ വാൻ കുന്നത്തൂർ നീ യോജകമണ്ഡലം എംഎൽഎ കോവൂർ കുഞ്ഞുമോൻ ഇന്ന് രാവിലെ 11 മണിക്ക് ഫ്ലാഗ് ഓഫ് ചെയ്തു. ജലാശയ അപകടങ്ങൾ ഉണ്ടാകുമ്പോൾ അതിവേഗതയിൽ സംഭവ സ്ഥലത്ത് എത്താൻ വേണ്ടിയാണ് ഈ വാഹനം ഉപയോഗിക്കുന്നത്. ജലാശയ അപകടങ്ങൾ ഉണ്ടാകുമ്പോൾ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന ഡിങ്കി,
സ് കൂബാ സെറ്റും മറ്റും സജ്ജമാക്കിയ വാഹനം ആണ് ഇത്. ഇത്തരത്തിലുള്ള 10 വാഹനങ്ങൾ ആണ് കേരളത്തിലെ വിവിധ നിലയങ്ങളിൽ വിതരണം ചെയ്തത്. ശാസ്താംകോട്ട നിലയ പരിസരം ആയ കുന്നത്തൂർ പാലം, കടപുഴ പാലം എന്നീ ഭാഗങ്ങളിൽ ജലാശയ അപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യമാണ് ഉള്ളത്. സ്റ്റേഷൻ ഓഫീസർ പി എസ് സാബു ലാലിന്റെയും എംഎൽഎയുടെയും നിരന്തര പരിശ്രമത്തിന്റെഫലമായാണ്ഈ വാ ഹനം നിലയത്തിൽ ലഭ്യമായത് അസിസ്റ്റന്റ് സ്റ്റേഷൻ’ ഓഫീസർ എസ് എ. ജോസ് ഗ്രേഡ് എ. എസ്.ടി. ഓ സജീവ് സ്റ്റേഷനിലെ മറ്റ് ജീവനക്കാരും സിവിൽ ഡിഫൻസ് വോളണ്ടിയർമാരുംഅപ താമിത്ര വോളണ്ടിയർമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Advertisement