മാംസ വിഭവങ്ങൾ പാകം ചെയ്തെടുക്കാൻ പലപ്പോഴും നാം വളരെയധികം സമയമെടുക്കാറുണ്ട്. എന്നാൽ ഇനിപ്പറയുന്ന രീതികൾ ഒന്ന് പരീക്ഷിച്ച് നോക്കൂ. വളരെ എളുപ്പത്തിൽ ഇറച്ചി പാകം ചെയ്തെടുക്കാം. ഇറച്ചി കറിവെയ്ക്കുമ്പോൾ വളരെ ചെറിയ രീതിയില്‍ നുറുക്കി അത് കറിവെക്കാന്‍ എടുക്കുന്നതാണ് നല്ലത്. ചെറിയ കഷ്ണങ്ങളാക്കി ഇറച്ചി നുറുക്കി എടുക്കുമ്പോള്‍ അധികം സമയം ഇല്ലാതെ തന്നെ, വെന്ത് കിട്ടും. ഇത് സമയം ലാഭിക്കാന്‍ സഹായിക്കും.
കൂടാതെ കറി വേഗത്തില്‍ തയ്യാറാക്കി എടുക്കാനും ഇത് ഉപകരിക്കും. ബിരിയാണി തയ്യാറാക്കാനും ഇത്തരത്തില്‍ ചെറിയ കഷ്ണങ്ങളാക്കി നുറുക്കുന്നത് നല്ലതാണ്. ഇത് ബിരിയാണിയുടെ സ്വാദ് വർദ്ധിപ്പിക്കും. വീതി കൂട്ടി കട്ടി കുറച്ച് നുറുക്കി വേവിച്ചെടുക്കുന്നതും ഇറച്ചി വേഗത്തില്‍ വെന്ത് കിട്ടാന്‍ സഹായിക്കുന്നതാണ്. കൂടാതെ, കൃത്യമായ രീതിയില്‍ മസാല പുരട്ടി വിഭവം തയ്യാറാക്കിയാല്‍ അതും നല്ലതാണ്.




























