പഴങ്ങളില്‍ ഏറെ പോഷകങ്ങൾ അടങ്ങിയ ഒന്നാണ് മാതള നാരങ്ങ. അനീമിയ പോലുള്ള രോ​ഗങ്ങൾ ഉള്ളവർക്ക് ഏറെ ​ഗുണകരമാണ് ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്.

ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് മാതള നാരങ്ങ. മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിന്‍റെ ഭാഗമാക്കിയാല്‍ രോഗപ്രതിരോധ ശേഷി വര്‍ധിക്കുന്നതിന് സഹായിക്കുന്നു. മാതളത്തില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍സ് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. മാതളനാരങ്ങ, പാല്‍, ചെറുപ്പഴം, അല്‍പ്പം നട്ട്സും എന്നിവ ചേര്‍ത്ത് ഒരു കിടിലന്‍ ഷേക്ക് തയ്യാറാക്കിയാലോ.

വേണ്ട ചേരുവകള്‍

മാതളം 2 എണ്ണം
പാല്‍ ഒരു കപ്പ്
ചെറുപ്പഴം 2 എണ്ണം
നട്സ് 1 പിടി

തയ്യാറാക്കുന്ന വിധം

ആദ്യം പാല്‍ നന്നായി തിളപ്പിച്ച്‌ തണുപ്പിക്കാനായി വയ്ക്കുക. അതിന് ശേഷം മാതള നാരങ്ങ തൊലിക്കളഞ്ഞ് പാലിനൊപ്പം മിക്സിയിലോ ജ്യൂസറിലോ അടിക്കുക. പാലിലേക്ക് മിക്സ് ചെയ്യുക. ഇതിലേക്ക് നട്സുകള്‍ പൊടിച്ചോ അല്ലാതെയോ ചേര്‍ക്കാവുന്നതാണ്. മിക്സ് ചെയ്തതിന് ശേഷം ഫ്രിഡ്ജില്‍ അല്‍പം നേരം വയ്ക്കുക. തണുത്ത് കഴിഞ്ഞാല്‍ കഴിക്കാം.