യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ(അറബിക്) U.P.S തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്നു.അവശ്യ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.

ബോർഡിൻറെ പേര്

വിദ്യാഭ്യാസ വകുപ്പ്

തസ്തികയുടെ പേര്

പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ(അറബിക്) U.P.S

ഒഴിവുകളുടെ എണ്ണം

ജില്ലാടിസ്ഥാനത്തിൽ പട്ടികജാതി തൃശൂർ (ഒന്ന്)

അവസാന തീയതി

20-07-2022

വിദ്യാഭ്യാസ യോഗ്യത:
കേരളത്തിലെ അംഗീകരിക്കപ്പെട്ട സർവ്വകലാശാലയിൽ നിന്നും അറബിയിൽ ബിരുദം.
അല്ലെങ്കിൽ

കേരളത്തിൽ അംഗീകരിക്കപ്പെട്ട സർവകലാശാലയിൽ നിന്നും അറബി ഭാഷയിലുള്ള ഓറിയന്റൽ ലേണിംഗ് ടൈറ്റിൽ.
അല്ലെങ്കിൽ

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ മൂന്നാം ഭാഗം അറബിക് (സ്പെഷ്യൽ ഓപ്ഷണൽ) ഉള്ള പ്രീ-ഡിഗ്രി പാസ്സായിരിക്കണം.
അല്ലെങ്കിൽ

ബോർഡ് ഓഫ് ഹയർ സെക്കൻഡറി എക്സാമിനേഷൻസ് കേരള നടത്തുന്ന പ്ലസ് ടു, പാർട്ട് III, അറബിക് (ഓപ്ഷണൽ) കോഴ്സിൽ വിജയിച്ചിരിക്കണം.
അല്ലെങ്കിൽ

കേരള ഗവൺമെന്റ് പരീക്ഷാ കമ്മീഷണർ നടത്തുന്ന എസ്എസ്എൽസി പരീക്ഷയിൽ പാർട്ട് I, പാർട് IIF ഫസ്റ്റ് ലാംഗ്വേജ് എന്നിവയ്ക്ക് കീഴിൽ അറബിക് സഹിതം പാസായിരിക്കണം.
കേരള സർക്കാർ നടത്തുന്ന ഈ തസ്തികയിലേക്ക് കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (K-TET IV) വിജയിച്ചിരിക്കണം.

പ്രായ പരിധി:
18-45 വയസ്സിനു ഇടയിൽ ജനിച്ച 02.01.1977- 01.2004 തിയ്യതികൾക്കുള്ളിൽ ജനിച്ച(രണ്ട്തീയതികളും.ഉൾപ്പെടുത്തിയിട്ടുണ്ട്) ഉദ്യോഗാർത്ഥികൾക് ഓൺലൈൻ അപേക്ഷ സമർപ്പിക്കാവുന്നതാണ്
ശമ്പളം:
₹25,100 -57,900/- രൂപ വരെ പ്രതിമാസ ശമ്പളം.
അപേക്ഷകൾ സമർപ്പിക്കേണ്ട രീതി:
തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ‘വൺ ടൈം രജിസ്‌ട്രേഷൻ’ ചെയ്യണം.രജിസ്റ്റർ ചെയ്തവർക്ക് അവരുടെ ഐഡിയും പാസ്‍വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ സാധിക്കുന്നതാണ്.പോസ്റ്റിന് അപേക്ഷിക്കാനുള്ള CategoryNo : 238/2022 നോട്ടിഫിക്കേഷൻ ലിങ്കിലെ ” Apply Now” എന്ന ബട്ടണിൽ ക്ലിക്ക് ചെയ്തു അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. 31.12.2012 നു മുമ്പ് എടുത്ത ഫോട്ടോ മാത്രം സമർപ്പിക്കാൻ പ്രേത്യേകം ശ്രദ്ധിക്കേണ്ടതാണ്.ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും ഫോട്ടോയുടെ താഴെ എഴുതി ചേർക്കേണ്ടതാണ്.ഒരിക്കൽ സമർപ്പിച്ച അപേക്ഷയിൽ യാതൊരു വിധ മാറ്റങ്ങളും വരുത്താൻ സാധിക്കുന്നതല്ല.അപേക്ഷകർക്ക് ലിങ്കിൽ ക്ലിക്ക് ചെയ്ത് പേക്ഷയുടെ പ്രിന്റ് ഔട്ട് എടുക്കാം റഫറൻസിനായി ഓൺലൈൻ അപേക്ഷയുടെ ഒരു പ്രിന്റൗട്ടോ സോഫ്റ്റ് കോപ്പിയോ സൂക്ഷിക്കുക.വിജ്ഞാപനം പ്രകാരമുള്ള നിർദേശങ്ങൾ പാലിക്കാത്ത അപേക്ഷകൾ നിരസിക്കപെടുന്നതാണ്.യോഗ്യത, പരിചയം, പ്രായം, സമൂഹം എന്നിവ തെളിയിക്കുന്നതിനുള്ള യഥാർത്ഥ രേഖകൾ മുതലായ രേഖകൾ ആവശ്യപ്പെടുമ്പോൾ ഹാജരാക്കണം.