തിരുവനന്തപുരം : മെഡിക്കൽ കോളേജിലെ എ ആർ ടി സെന്ററിൽ കെയർ കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ കേരളാ സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി വഴിയുള്ള നിയമനത്തിലേയ്ക്കായി വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

ഒഴിവുകളുടെ എണ്ണം: ഒന്ന്

വിദ്യാഭ്യാസ യോഗ്യത : ഒന്ന്

പ്രതിമാസ ശമ്പളം : 6,000/- രൂപ

കരാർ കാലാവധി : ഒരു വർഷം

മേൽ സൂചിപ്പിച്ചിരിക്കുന്ന തസ്തികയിലേക്ക് പ്രസ്തുത വിദ്യാഭ്യാസ യോഗ്യതയുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 17/05/2022 ന് 10:30 ന് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ എത്തിച്ചേരേണ്ടതാണ്. അന്നേ ദിവസം ഏതെങ്കിലും തരത്തിൽ അപ്രതീക്ഷിത അവധി ആകുന്ന പക്ഷം അടുത്ത ദിവസത്തേക്ക് പ്രസ്തുത ഇന്റർവ്യൂ മാറ്റി നടത്തുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here