ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതിയിൽ താൽക്കാലിക നിയമനം

തൃശൂർ, വടക്കാഞ്ചേരി, കൊടുങ്ങല്ലൂർ, ചാലക്കുടി, ചാവക്കാട് എന്നിവിടങ്ങളിലേക്ക് പുതിയതായി ആരംഭിക്കുന്ന ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി (പോക്‌സോ)യിലേക്ക് കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.
ജോലിയിൽ നിന്ന് വിരമിച്ച 62 വയസിന് താഴെ പ്രായമുള്ളവരെയാണ് പരിഗണിക്കുക. ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റിൽ നിന്ന് വിരമിച്ചവർക്ക് മുൻഗണന. അപേക്ഷകൾ മെയ് അഞ്ചിന് മുമ്പായി നേരിട്ടോ തപാൽ മുഖേനയോ ഇ-മെയിൽ മുഖേനയോ സമർപ്പിക്കണം. അപേക്ഷയോടൊപ്പം എസ് എസ് എൽ സി സർട്ടിഫിക്കറ്റിന്റെയും പെൻഷൻ ബുക്കിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കായി 0487-2360248 എന്ന ഫോൺ നമ്പറിലോ അല്ലെങ്കിൽ dcourttsr.ker@nic.in എന്ന ഇമെയിൽ മേൽവിലാസത്തിലോ ബന്ധപ്പെടുക

Advertisement