എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ സ്ഥാപനങ്ങളിൽ നിയമനം

Advertisement

കൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ സ്ഥാപനങ്ങളിലേക്കായി നിയമനം നടത്തുന്നു.

എസ്.എസ്.എൽ.സി, ഡിഗ്രി, പ്ലസ് ടു, ഡിപ്ലോമ, ഐ.ടി.ഐ, ഡി.ഫാം, ബി.ഫാം, പി.ജി, ബി.കോം/ എം.കോം/ എം.ബി.എ (ഫിനാൻസ്, മാർക്കറ്റിംഗ്), ജി.എൻ.എം/ ബി.എസ്.സി നഴ്സിങ് എന്നീ യോഗ്യതകളിൽ ഏതെങ്കിലും ഉള്ളവർക്ക് അപേക്ഷിക്കാം.

താൽപ്പര്യമുള്ളവർ ബയോഡാറ്റയും തിരിച്ചറിയൽ കാർഡിന്റെ കോപ്പിയും സഹിതം ഏപ്രിൽ 13ന് രാവിലെ 10ന് കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി 0484-2427494, 0484-2422452 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.

Advertisement