ബിഹാറിലെ പട്നയിലുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വിവിധ തസ്തികകളിലായി 296 ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

നഴ്സിംഗ് ഓഫീസർ:200 ഒഴിവുകൾ (സ്ത്രീ 160, പുരുഷൻ 40)
യോഗ്യത
ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ അംഗീകാരമുള്ള സ്ഥാപനത്തിൽനിന്നോ സർവകലാശാലയിൽനിന്നോ നേടിയ ബി.എസ്സി. (ഓണേഴ്സ്) നഴ്സിങ്/ ബി.എസ്സി. നഴ്സിംഗ്/ ബി. എസ്സി. (പോസ്റ്റ് സർട്ടിഫിക്കറ്റ്)/ പോസ്റ്റ് ബേസിക് ബി.എസ്സി. നഴ്സിംഗ് യോഗ്യതയും സ്റ്റേറ്റ്/ ഇന്ത്യൻ നഴ്സിംഗ് കൗൺസിലിൽ രജിസ്ട്രേഷനും.

                          അല്ലെങ്കിൽ

ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ അംഗീകരിച്ച സ്ഥാപനത്തിൽനിന്ന്/ സർവകലാശാലയിൽനിന്ന് നേടിയ ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി യോഗ്യതയും സ്റ്റേറ്റ്/ഇന്ത്യൻ നഴ്സിംഗ് കൗൺസിലിൽ രജിസ്ട്രേഷനും കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയിൽ രണ്ടുവർഷത്തെ പ്രവർത്തനപരിചയവും.

പ്രായപരിധി: 18 നും30 നുമിടയിൽ

സ്റ്റോർ കീപ്പർ : 10 ഒഴിവുകൾ

ജൂനിയർ എൻജിനിയർ (സിവിൽ) :4
ജൂനിയർ എൻജിനിയർ (എ.സി. ആൻഡ് ആർ.) :4 മെഡിക്കൽ സോഷ്യൽ വർക്കർ :3
സാനിറ്ററി ഇൻസ്പെക്ടർ ഗ്രേഡ്: II8
സ്റ്റെനോഗ്രാഫർ :18
ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് : 18,

സ്റ്റോർ കീപ്പർകംക്ലാർക്ക് : 25,
ജൂനിയർ വാർഡൻ :6
അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ : 1
ലീഗൽ അസിസ്റ്റന്റ് : 1

www.aiimspatna.org വെബ്സൈറ്റ് വഴി അപേക്ഷിക്കാം
അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി :നവംബർ 29