ഡൽഹി ആസ്ഥാനമായുള്ള ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയിൽ 254 ഒഴിവുകൾ. ഓൺലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. രണ്ട് വിജ്ഞാപനങ്ങളിലാണ് ഒഴിവുകൾ. നേരിട്ടുള്ള നിയമനമായിരിക്കും.

ഒഴിവുകൾ
അസിസ്റ്റന്റ് ഡയറക്ടർ 6 (അഡ്മിൻ ആൻഡ് ഫിനാൻസ 5, ലീഗൽ 1), അസിസ്റ്റന്റ് ഡയറക്ടർ (ടെക്നിക്കൽ) 9, ഡെപ്യൂട്ടി മാനേജർ 6 (ജേണലിസം മാസ് കമ്യൂണിക്കേഷൻ പബ്ലിക്ക് റിലേഷൻ , മാർക്കറ്റിങ 1), ഫുഡ് അനലിസ്റ്റ് 4 ടെക്നിക്കൽ ഓഫീസർ 125 സെൻട്രൽ ഫുഡ് സേഫ്റ്റി ഓഫീസർ 37 അസിസ്റ്റന്റ് മാനേജർ (ഐ.ടി.) 4

അസിസ്റ്റന്റ് മാനേജർ 4
(ജേണലിസം | മാസ് കമ്യൂണിക്കേഷൻ പബ്ലിക്ക് റിലേഷൻ 2, സോഷ്യൽ വർക്ക്, സൈക്കോളജി, ലേബർ ആൻഡ് സോഷ്യൽ വെൽഫെയർ, ലൈബ്രറി സയൻസ് 2), അസിസ്റ്റന്റ്33, ഹിന്ദി ട്രാൻസ്ലേറ്റർ1, പേഴ്സണൽ അസിസ്റ്റന്റ്19, ഐ.ടി. അസിസ്റ്റന്റ്3, ജൂനിയർ അസിസ്റ്റന്റ് ഗ്രേഡ് 13,

ടെക്നിക്കൽ ഓഫിസർ (125)
യോഗ്യത: കെമിസ്ട്രി/ബയോകെമിസ്ട്രി/ഫുഡ് ടെക്നോളജി/ഫുഡ് സയൻസ് ആൻഡ് ടെക്നോളജി/ഫുഡ് ആൻഡ് ന്യൂട്രിഷ്യൻ/എഡിബിൾ ഒായിൽ ടെക്നോളജി/മൈക്രോബയോളജി/ഡെയറി ടെക്നോളജി/ അഗ്രികൾചറൽ/ ഹോർട്ടികൾചറൽ സയൻസസ്/ ഇൻഡസ്ട്രിയൽ മൈക്രോബയോളജി/ടോക്സികോളജി/പബ്ലിക് ഹെൽത്ത്/ലൈഫ് സയൻസ്/ബയോടെക്നോളജി/ഫ്രൂട് ആൻഡ് വെജിറ്റബിൾ ടെക്നോളജി/ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി അഷ്വറൻസിൽ പിജി. 

അല്ലെങ്കിൽ ഫുഡ് സേഫ്റ്റി/ഫുഡ് സയൻസ്/ഫുഡ് പ്രോസസിങ്/ക്വാളിറ്റി അഷ്വറൻസ് ഇൻ ഫുഡ് സെക്ടർ/ഡയറ്ററ്റിക് ആൻഡ് പബ്ലിക് ഹെൽത്ത്/ന്യൂട്രിഷ്യൻ/ഡെയറി സയൻസ്/ബേക്കറി സയൻസ്/പോസ്റ്റ് ഹാർവെസ്റ്റ് ടെക്നോളജിയിൽ പിജി ഡിപ്ലോമ (കെമിസ്ട്രി, ബയോകെമിസ്ട്രി, ഫുഡ് ടെക്നോളജി, ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, ഫുഡ് ആൻഡ് ന്യൂട്രിഷ്യൻ, എഡിബിൾ ഒായിൽ ടെക്നോളജി, മൈക്രോബയോളജി, ഡെയറി ടെക്നോളജി, അഗ്രികൾചറൽ, ഹോർട്ടികൾചറൽ സയൻസസ്, ഇൻഡസ്ട്രിയൽ മൈക്രോബയോളജി, ടോക്സികോളജി, പബ്ലിക് ഹെൽത്ത്, ലൈഫ് സയൻസ്, ബയോടെക്നോളജി, ഫ്രൂട് ആൻഡ് വെജിറ്റബിൾ ടെക്നോളജി, ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി അഷ്വറൻസ്, ഫുഡ് പ്രോസസിങ് ടെക്നോളജി, ഫ്രൂട് ആൻഡ് വെജിറ്റബിൾ, മെഡിസിൻ, വെറ്ററിനറി സയൻസസ്, ഫിഷറീസ്, അനിമൽ സയൻസസ് ഇവയിൽ ഏതെങ്കിലും ബിരുദത്തിൽ പഠിച്ചിരിക്കണം). 

അല്ലെങ്കിൽ ബിഇ/ബിടെക് (ഫുഡ് ടെക്നോളജി/ഡെയറി ടെക്നോളജി/ബയോടെക്നോളജി/ഓയിൽ ടെക്നോളജി/ഫുഡ് പ്രോസസ് എൻജിനീയറിങ്/ഫുഡ് പ്രോസസിങ് ടെക്നോളജി/ഫ്രൂട് ആൻഡ് വെജിറ്റബിൾ ടെക്നോളജി/ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി അഷ്വറൻസ്)/4 വർഷത്തിൽ കുറയാത്ത ബിരുദം (മെഡിസിൻ/വെറ്ററനറി സയൻസസ്/ഫിഷറീസ്/അനിമൽ സയൻസസ്).

സെൻട്രൽ ഫുഡ് സേഫ്റ്റി ഓഫിസർ (37):
യോഗ്യത: ഫുഡ് ടെക്നോളജി/ഡെയറി ടെക്നോളജി/ബയോടെക്നോളജി/ഒായിൽ ടെക്നോളജി/അഗ്രികൾചറൽ സയൻസ്/വെറ്ററിനറി സയൻസസ്/ബയോകെമിസ്ട്രി/മൈക്രോബയോളജിയിൽ ബിരുദം/മെഡിസിൻ ബിരുദം/കെമിസ്ട്രിയിൽ പിജി/തത്തുല്യം.

അസിസ്റ്റന്റ് (33)
യോഗ്യത:ബിരുദം.

പഴ്സനൽ അസിസ്റ്റന്റ് (19)
യോഗ്യത: ബിരുദം, മിനിറ്റിൽ 80 വാക്കു ഷോർട് ഹാൻഡ് വേഗം, മിനിറ്റിൽ 40 വാക്ക് ഇംഗ്ലിഷ് ടൈപ്പിങ്/മിനിറ്റിൽ 35 വാക്കു ഹിന്ദി ടൈപ്പിങ്, കംപ്യൂട്ടർ പരിജ്ഞാനം. 

അസിസ്റ്റന്റ് മാനേജർ-ഐടി (4): ബിടെക്/എംടെക് (കംപ്യൂട്ടർ സയൻസ്/ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗം)/എംഎസിഎ/ബന്ധപ്പെട്ട ബിരുദം, 5 വർഷ പരിചയം.

അസിസ്റ്റന്റ് മാനേജർ (4) യോഗ്യത:ജേണലിസം/മാസ് കമ്യൂണിക്കേഷൻ/പബ്ലിക് റിലേഷൻസ്/സോഷ്യൽ വർക്ക്/സൈക്കോളജി/ലേബർ ആൻഡ് സോഷ്യൽ വെൽഫെയറിൽ പിജി ബിരുദം/ഡിപ്ലോമ. അല്ലെങ്കിൽ ലൈബ്രറി സയൻസസ്/ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദവും 2 വർഷ ലൈബ്രറി പരിചയവും.  

ഫുഡ് അനലിസ്റ്റ് (4)
യോഗ്യത:പിജി (കെമിസ്ട്രി/ബയോകെമിസ്ട്രി/മൈക്രോബയോളജി/ഡെയറി കെമിസ്ട്രി/ഫുഡ് ടെക്നോളജി/ഫുഡ് ആൻഡ് ന്യൂട്രിഷ്യൻ)/ബിടെക് (ഡെയറി/ഒായിൽ)/വെറ്ററിനറി സയൻസസ് ബിരുദം/അസോഷ്യേറ്റ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഒാഫ് കെമിസ്റ്റ്/തത്തുല്യം, 3 വർഷ പരിചയം.

ജൂനിയർ അസിസ്റ്റന്റ് (3)
യോഗ്യത: പ്ലസ് ടു/തത്തുല്യം.

ഐടി അസിസ്റ്റന്റ് (3) യോഗ്യത:ബിരുദവും കംപ്യൂട്ടർ ആപ്ലിക്കേഷൻ/ഐടിയിൽ പിജി ഡിപ്ലോമ/ബിരുദം/തത്തുല്യവും. അല്ലെങ്കിൽ കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദം/തത്തുല്യം. 

ഹിന്ദി ട്രാൻസ്‌ലേറ്റർ (1)
യോഗ്യത:പിജി, ട്രാൻസ്‌ലേഷനിൽ ഡിപ്ലോമ/ സർട്ടിഫിക്കറ്റ് (ഹിന്ദിയിൽനിന്ന് ഇംഗ്ലിഷിലേക്കും തിരിച്ചും) 2 വർഷ ട്രാൻസ്‌ലേഷൻ പരിചയം (ഹിന്ദിയിൽനിന്ന് ഇംഗ്ലിഷിലേക്കും തിരിച്ചും).

പ്രായപരിധി:
ഫുഡ് അനലിസ്റ്റ്-35,
ജൂനിയർ അസിസ്റ്റന്റ്-25, മറ്റുള്ളവയിൽ 30.
അർഹർക്ക് ഇളവ്,

ഫീസ്: 1500 രൂപ. പട്ടികവിഭാഗം, ഇഡബ്ല്യുഎസ്, സ്ത്രീകൾ, വിമുക്തഭടൻ, ഭിന്നശേഷി വിഭാഗക്കാർക്ക് 500 രൂപ. 

തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സിബിടി) മുഖേന. ഫുഡ് അനലിസ്റ്റിന് എഴുത്തുപരീക്ഷയും ഇന്റർവ്യൂവും ആണു നടത്തുക. ഒന്നാം ഘട്ട സിബിടിക്കു തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലും രണ്ടാം ഘട്ടത്തിന് എറണാകുളവും ആണു പരീക്ഷാകേന്ദ്രം.

ഡയറക്ടർ, മാനേജർ: 21 ഒഴിവ് 

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഒാഫ് ഇന്ത്യയിൽ അസിസ്റ്റന്റ് ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ (ടെക്നിക്കൽ), ഡപ്യൂട്ടി മാനേജറുടെ 21 ഒഴിവിൽ നേരിട്ടുള്ള നിയമനം. ഓൺലൈൻ അപേക്ഷ നവംബർ 7 വരെ. അഡ്മിൻ ആൻഡ് ഫിനാൻസ്, ലീഗൽ, ജേണലിസം/മാസ് കമ്യൂണിക്കേഷൻ/പബ്ലിക് റിലേഷൻസ്, മാർക്കറ്റിങ് വിഭാഗങ്ങളിലാണ് അവസരം. പ്രായപരിധി: 35.

വിശദ വിവരങ്ങൾക്ക് www.fssai.gov.inഎന്ന വെബ്സൈറ്റ് കാണുക.


Content : Food safety and standards of india

1 COMMENT

Comments are closed.