ഇന്റലിജൻസ് ബ്യൂറോയിൽ 1671 ഒഴിവുകൾ : പത്താം ക്ലാസുകാർക്ക് അപേക്ഷിക്കാം

കേന്ദ്ര സര്‍ക്കാരിനു കീഴില്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Intelligence Bureau (IB) ഇപ്പോള്‍ Security Assistant/Executive & Multi-Tasking Staff തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് Security Assistant/Executive & Multi-Tasking Staff തസ്തികകളിലായി മൊത്തം 1671 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.മുമ്പ് ഇതേ Notification നവംബര്‍ മാസത്തില്‍ വന്നിരുന്നു. എന്നാല്‍ അന്ന് ഈ Notification ക്യാന്‍സല്‍ ചെയ്തിരുന്നു.

ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ജനുവരി 21 മുതല്‍ 2023 ഫെബ്രുവരി 10 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്
തിരുവനന്തപുരത്ത് 133 ഒഴിവുകളിൽ നിയമനം നടത്തും. വിജ്ഞാപനം www.mha.gov.in
സെക്യൂരിറ്റി അസിസ്റ്റന്റ്/എക്സിക്യൂട്ടിവ് തസ്തികകളിൽ ആകെ 1521 ഒഴിവുകളാണുള്ളത്. ശമ്പളം 21,700-69,100 രൂപ. മൾട്ടി ടാസ്കിങ് സ്റ്റാഫ് / ജനറൽ തസ്തികയിൽ ആകെ 150 ഒഴിവുകൾ. ശമ്പളനിരക്ക് 18,000-56,000 രൂപ.

Advertisement