നൈറ്റ് വാച്ചർ ഒഴിവ്

പാലക്കാട്: ഗവ. പോളിടെക്നിക് കോളെജിൽ നൈറ്റ് വാച്ചർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.ഏഴാം ക്ലാസിൽ കുറയാത്ത വിദ്യാഭ്യാസ യോഗ്യതയുള്ളവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ നൈറ്റ് വാച്ച്മാൻ ജോലി ചെയ്യുന്നതിന് യോഗ്യരായ പുരുഷന്മാർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.
താത്പര്യമുള്ളവർ ഡിസംബർ 13 ന് രാവിലെ 11 ന് അസൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനെത്തണമെന്ന് പാലക്കാട് ഗവ. പോളിടെക്നിക് കോളെജ് പ്രിൻസിപ്പാൾ അറിയിച്ചു.

Advertisement