കണ്ണൂർ: ഗവ. എഞ്ചിനീയറിങ്ങ് കോളേജിൽ അഡ്‌ഹോക്ക് അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവിലേക്കും സാധ്യതയുള്ള ഒഴിവുകളിലേക്കും താൽക്കാലിക നിയമനത്തിനായി എ ഐ സി ടി ഇ യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സിവിൽ എഞ്ചിനീയറിങ്ങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്ങ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യുണിക്കേഷൻ, മെക്കാനിക്കൽ എഞ്ചിനീയറിങ്ങ്, കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിങ്ങ്, അപ്ലൈഡ് സയൻസ് എന്നീ വിഭാഗങ്ങളിലാണ് അസി. പ്രൊഫസർമാരുടെ ഒഴിവുള്ളത്. താൽപര്യമുള്ളവർ www.gcek.ac.in എന്ന വെബ്‌സൈറ്റിൽ ആഗസ്റ്റ് 18 നകം രജിസ്റ്റർ ചെയ്ത് അസ്സൽ പ്രമാണങ്ങളുമായി 19 ന് രാവിലെ പത്ത് മണിക്ക് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0497 2780226.