ഗസ്റ്റ് ലക്ച്ചറർ നിയമനം

വയനാട്: മാനന്തവാടി ഗവ. കോളേജിൽ 2022-23 അക്കാദമിക് വർഷത്തിൽ ഇക്കണോമിക്സ് വിഷയത്തിൽ ഒഴിവുള്ള ഗസ്റ്റ് ലക്ച്ചറെ നിയമിക്കുന്നതിനുള്ള അഭിമുഖം ആഗസ്റ്റ് 16ന് രാവിലെ 10.30ന് കോളേജ് ഓഫീസിൽ നടക്കും.

കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയ്യാറാക്കിയിട്ടുള്ള പാനലിൽ ഉൾപ്പെട്ട അർഹരായ ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസ്സലുമായി അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 9539596905.

Advertisement