ഡല്‍ഹി പൊലീസിലും സെന്‍ട്രല്‍ ആംഡ് പൊലീസ്‌ഫോഴ്‌സിലും 4,300 സബ് ഇന്‍സ്‌പെക്ടര്‍ ഒഴിവിലേക്ക് തെരഞ്ഞെടുക്കാനുള്ള സെന്‍ട്രല്‍ പൊലീസ് ഓര്‍ഗനൈസേഷന്‍ പരീക്ഷക്ക് സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ അപേക്ഷ ക്ഷണിച്ചു.

ഡല്‍ഹി പൊലീസ് സബ്-ഇന്‍സ്‌പെക്ടര്‍ (ആണ്‍): 228, സബ്-ഇന്‍സ്‌പെക്ടര്‍ (സ്ത്രീ)-: 112, സിഎപിഎഫില്‍ സബ്-ഇന്‍സ്‌പെക്ടര്‍ (ജിഡി): 3960. പ്രായം 20–25. 2022 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നവംബറിലാണ്. www. ssc.nic.inവഴി അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്ത് 30. —