ഐഎസ്ആര്‍ഒയുടെ ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്പേസ് സെന്റര്‍ അധ്യാപകരെ തേടുന്നു

ഐഎസ്ആര്‍ഒയുടെ ശ്രീഹരിക്കോട്ട (തിരുപ്പതി) സതീഷ് ധവാന്‍ സ്പേസ് സെന്റര്‍ അധ്യാപകരെ തേടുന്നു. തസ്തികകളും ഒഴിവുകളും- പോസ്റ്റ് ഗ്രാഡുവേറ്റ് ടീച്ചര്‍ (മാത്തമാറ്റിക്സ്, ഫിസിക്സ്, ബയോളജി, കെമിസ്ട്രി), ശമ്ബളം 47600-1,51,000 രൂപ.

ട്രെയിന്‍ഡ് ഗ്രാഡുവേറ്റ് ടീച്ചര്‍ (മാത്തമാറ്റിക്സ്, ഹിന്ദി, ഇംഗ്ലീഷ്, കെമിസ്ട്രി, ബയോളജി, ഫിസിക്കല്‍ എഡ്യൂക്കേഷന്‍)-9, ശമ്ബളം 44900-1,42,400 രൂപ; പ്രൈമറി ടച്ചര്‍-5, ശമ്ബളം 35400-1,12,400 രൂപ. യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന്‍ നടപടികള്‍ അടങ്ങിയ വിജ്ഞാപനം www.shar.gov.in, https://apps.shar.gov.in ല്‍. അപേക്ഷകള്‍ ഓഗസ്റ്റ് 28 വൈകിട്ട് 5 മണിവരെ സ്വീകരിക്കും.

Advertisement