ഇന്തോ തിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്സില്‍ അസിസ്റ്റന്റ് കമാന്‍ഡന്റ്

ഇന്തോ തിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്സില്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് (ട്രാന്‍സ്പോര്‍ട്ട്) ഗ്രൂപ്പ് എ ഗസറ്റഡ് തസ്തികയില്‍ 11 ഒഴിവുകള്‍ (ജനറല്‍ 6, ഇഡബ്ല്യുഎസ് 1, എസ്സി 1, എസ്ടി 1, ഒബിസി 2), ശമ്ബളനിരക്ക് 56100-1,77,500 രൂപ. യോഗ്യത: മെക്കാനിക്കല്‍/ഓട്ടോമൊബൈല്‍ എന്‍ജിനീയറിംഗ് ബിരുദം. പ്രായപരിധി 30 വയസ്. അപേക്ഷാഫീസ് 400 രൂപ. വനിതകള്‍ക്കും എസ്സി/എസ്ടി/വിമുക്തഭടന്മാര്‍ക്കും ഫീസില്ല.

ഓണ്‍ലൈന്‍ അപേക്ഷ ഓഗസ്റ്റ് 11 മുതല്‍ സെപ്തംബര്‍ 9 വരെ, വിജ്ഞാപനം www.recruitment.itbpolice.nic.in ല്‍. ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ്, കായികക്ഷമതാ പരീക്ഷ, എഴുത്തുപരീക്ഷ, ഇന്റര്‍വ്യു, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍.

Advertisement