പാലക്കാട്: വനിതാ ശിശു വികസന വകുപ്പ്-വനിതാ പ്രൊട്ടക്ഷൻ ഓഫീസിന്റെ സഖി വൺ സ്റ്റോപ്പ് സെന്ററിലേക്ക് സെന്റർ അഡ്മിനിസ്‌ട്രേറ്റർ, കേസ് വർക്കർ, കൗൺസിലർ, ഐടി. സ്റ്റാഫ്, മൾട്ടി പർപ്പസ് ഹെൽപ്പർ തസ്തികകളിൽ കരാർ നിയമനം. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ബയോഡാറ്റ, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഓഗസ്റ്റ് 17 ന് വനിതാ പ്രൊട്ടക്ഷൻ ഓഫീസർ, സിവിൽ സ്റ്റേഷൻ, പാലക്കാട് വിലാസത്തിലോ [email protected] ലോ അപേക്ഷ നൽകണമെന്ന് വനിതാ പ്രൊട്ടക്ഷൻ ഓഫീസർ അറിയിച്ചു. ഫോൺ: 8281999061

അഡ്മിനിസ്‌ട്രേറ്റർ യോഗ്യത: എൽ.എൽ.ബി, എം.എസ്.ഡബ്ല്യൂ. കുറഞ്ഞത് അഞ്ച് വർഷം സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ-സർക്കാരിതര സന്നദ്ധ സംഘടനകളിൽ അഡ്മിനിസ്‌ട്രേറ്റീവ് ലെവലിൽ പ്രവർത്തിപരിചയം. അപേക്ഷകർ സ്ത്രീയായിരിക്കണം. ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം. പ്രായപരിധി 25-45. ഒരു വർഷത്തെ കൗൺസലിംഗ് പരിചയം ഉണ്ടാകണം.

കേസ് വർക്കർ യോഗ്യത: എൽ.എൽ.ബി, എം.എസ്.ഡബ്ല്യൂ. കുറഞ്ഞത് മൂന്ന് വർഷം സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ-സർക്കാരിതര സന്നദ്ധ സംഘടനകളിൽ പ്രവർത്തി പരിചയം. അപേക്ഷകർ സ്ത്രീയായിരിക്കണം. പ്രായപരിധി 25-45. ഒരു വർഷത്തെ കൗൺസലിംഗ് പരിചയം ഉണ്ടാകണം.

കൗൺസിലർ യോഗ്യത: എം.എസ്.ഡബ്ല്യൂ, ക്ലിനിക്കൽ സൈക്യാട്രിയിൽ ബിരുദാനന്തര ബിരുദം, കുറഞ്ഞത് മൂന്ന് വർഷം കൗൺസിലറായോ സൈക്കോ തെറാപ്പിസ്റ്റായോ പ്രമുഖ മെന്റൽ ഹെൽത്ത് സ്ഥാപനങ്ങളിൽ പ്രവർത്തി പരിചയം, അപേക്ഷകർ സ്ത്രീയായിരിക്കണം.പ്രായപരിധി 25-45 മദ്ധ്യേ.

ഐ.ടി സ്റ്റാഫ് യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം, കമ്പ്യൂട്ടർ അപ്ലിക്കേഷൻ ഡിപ്ലോമ ഉണ്ടായിരിക്കണം. കുറഞ്ഞത് മൂന്ന് വർഷം ഡാറ്റ മാനേജ്‌മെന്റ്, പ്രസ്സ് ഡോക്യൂമെന്റെഷൻ, വെബ് റിപ്പോർട്ടിംഗ്, വീഡിയോ കോൺഫ്രൻസിംഗ് എന്നിവയിൽ പ്രവർത്തി പരിചയം. പ്രായപരിധി 25-45 മദ്ധ്യേ.

മൾട്ടി പർപ്പസ് ഹെൽപ്പർ: എഴുതാനും വായിക്കാനും അറിയണം. സ്ത്രീകളായിരിക്കണം. മൂന്ന് വർഷം സമാന തസ്തികയിൽ പ്രവർത്തി പരിചയം. പ്രായപരിധി 25-55.

LEAVE A REPLY

Please enter your comment!
Please enter your name here