ബീറ്റ്‌റൂട്ട് എല്ലാ ആളുകൾക്കും ഇഷ്ടപ്പെടുന്ന ഒരു പച്ചക്കറിയല്ല. എന്നാൽ ഇതിന്റെ ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്.
ധാതുക്കളും അവശ്യ വിറ്റാമിനുകളും അടങ്ങിയിരിക്കുന്ന ബീറ്റ്‌റൂട്ട് വിവിധ രോഗങ്ങൾ ഭേദമാകാൻ വളരെ ഗുണം ചെയ്യുന്ന പോഷകങ്ങളാൽ സമ്പുഷ്ടമാണ്.

ബീറ്റ്‌റൂട്ടിന് തലച്ചോറിന്റെ പ്രവർത്തനം വരെ മെച്ചപ്പെടുത്താൻ കഴിയുമെന്ന് നിങ്ങൾക്കറിയാമോ? ബീറ്റ്‌റൂട്ടിലെ നൈട്രേറ്റുകൾക്ക് രക്തക്കുഴലുകൾ കൂടുതൽ വികസിക്കുന്നതിനും ഇതുവഴി തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും കഴിയും. ഇത് തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ വിവിധ രീതിയിൽ ബീറ്റ്‌റൂട്ട് ഉൾപ്പെടുത്താം. അവ ഏതൊക്കെയെന്ന് നോക്കാം.

സാലഡ്

ബീറ്റ്‌റൂട്ട് പാചകം ചെയ്യാതെ തന്നെ സാലഡിന്റെ രൂപത്തിൽ നിങ്ങൾക്ക് ഉപയോഗിക്കാം. എന്നാൽ ചിലർക്ക് ഇതിന്റെ രുചി ഇഷ്ടപ്പെടണമെന്നില്ല, അതിനാൽ അതിൽ കുറച്ച്‌ നാരങ്ങയോ ഉപ്പോ ചേർത്ത് കഴിക്കാവുന്നതാണ്. എല്ലാ ഭക്ഷണത്തോടൊപ്പവും നിങ്ങൾക്ക് ഇത് കഴിക്കാം. ഉയർന്ന രക്തസമ്മർദ്ദമുള്ള ആളുകൾക്ക്, 200-250 മില്ലി ഗ്ലാസ് ബീറ്റ്‌റൂട്ട് ജ്യൂസ് അല്ലെങ്കിൽ 80-100 ഗ്രാം ബീറ്റ്‌റൂട്ട് സലാഡുകളിൽ ദിവസവും കഴിക്കുന്നത് രക്ത സമ്മർദ്ദവും രക്തപ്രവാഹ പ്രശ്‌നങ്ങളും കുറയ്ക്കാനും രക്താണുക്കളുടെ ആരോഗ്യകരമായ അളവ് നിലനിർത്താനും സഹായിക്കും.

ബീറ്റ്‌റൂട്ട് ജ്യൂസ്

ബീറ്റ്‌റൂട്ട് കഴിക്കുന്നത് നിങ്ങൾക്ക് ബുദ്ധിമുട്ടാണെങ്കിൽ ബീറ്റ്‌റൂട്ട് ജ്യൂസ് ഉണ്ടാക്കി രാവിലെ പ്രഭാതഭക്ഷണത്തിന്റെ സമയത്ത് കഴിക്കാം. ബീറ്റ്‌റൂട്ട് ജ്യൂസ് കഴിക്കാനും പ്രയാസമാണെങ്കിൽ അതിനോടൊപ്പം മറ്റ് പഴങ്ങളും പച്ചക്കറികളും ചേർന്ന് ജ്യൂസ് രൂപത്തിൽ കഴിക്കാം. ബീറ്റ്റൂട്ട് ജ്യൂസിൽ ധാരാളം ഇരുമ്പ്, ഫോളിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിന് സഹായിക്കുന്നു.

ബീറ്റ്‌റൂട്ട് പറാത്ത

ബീറ്റ്റൂട്ട് ഫില്ലിംഗ് ഉപയോഗിച്ച്‌ നിറച്ച ഒരു ഗോതമ്പ് വിഭവമാണ് ബീറ്റ്‌റൂട്ട് പറാത്ത. മറ്റ് പറാത്തകളിൽ നിന്ന് വ്യത്യസ്തമായി, ബീറ്റ്റൂട്ട് പറാത്തകൾക്ക് നേരിയ മധുരമുണ്ടാകും. അച്ചാറിനോടൊപ്പമോ തൈരിനൊപ്പമോ നിങ്ങൾക്ക് ബീറ്റ്‌റൂട്ട് പറാത്ത കഴിക്കാവുന്നതാണ്.

ബീറ്റ്‌റൂട്ട് കബാബ്

ക്യാരറ്റ്, ബീറ്റ്റൂട്ട്, ഓട്സ്, മസാലകൾ എന്നിവ ഉപയോഗിച്ചാണ് ബീറ്റ്‌റൂട്ട് കബാബ് തയ്യാറാക്കുക. പുതിന ചട്ണിക്കൊപ്പം വൈകുന്നേരത്തെ ലഘുഭക്ഷണമായി ഇവ കഴിക്കാം.

ബീറ്റ്‌റൂട്ട് ഹൽവ

ബീറ്റ്‌റൂട്ട്, പാൽ, പഞ്ചസാര, ഏലയ്ക്ക, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവ ഉപയോഗിച്ചാണ് ബീറ്റ്‌റൂട്ട് ഹൽവ തയ്യാറാക്കുന്നത്. ഇത് രുചികരമായ ഒരു വിഭവമാണ്. കൂടാതെ, ധാരാളം ആരോഗ്യ ഗുണങ്ങളും ഈ ഹൽവയ്ക്കുണ്ട്.

ബീറ്റ്ലയിൻസ് എന്ന ഗ്രൂപ്പ് ഫൈറ്റോ ന്യൂട്രിയന്റുകളുടെ സഹായത്തോടെ ബീറ്റ്റൂട്ട് നിങ്ങളുടെ ശരീരത്തെ ദോഷകരമായ വിഷവസ്തുക്കളിൽ നിന്ന് വിഷവിമുക്തമാക്കുന്നു. ബീറ്റ്‌റൂട്ടിൽ അടങ്ങിയിരിക്കുന്ന ബെറ്റാലെയിൻസ് രക്തത്തെയും ചർമ്മത്തെയും കരളിനെയും ശുദ്ധീകരിക്കുകയും ശരീരത്തിന്റെ പ്രവർത്തനം മികച്ച രീതിയിൽ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് കരളിനെ ഓക്സിഡേറ്റീവ് കേടുപാടുകളിൽ നിന്നും വീക്കത്തിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here