കുട്ടികളിൽ നേരത്തേയുണ്ടാകുന്ന ആർത്തവം ആപത്തോ? ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം

ഒരു കുട്ടിയുടെ ജീവിതത്തിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയമാണ് കൗമാരപ്രായം. പെൺകുട്ടികളിലും ആൺകുട്ടികളിലും ശാരീരികമായും മാനസികമായും നിരവധി മാറ്റങ്ങളാണ് ഈ സമയത്ത് ഉണ്ടാകുന്നത്.

കുട്ടികളിൽ ബാല്യത്തിൽ നിന്ന് യൗവനത്തിലേയ്ക്കുള്ള പരിവർത്തന സമയമാണിത്.

പെൺകുട്ടികളിൽ ആർത്തവം ഉണ്ടാവുക എന്നത് വളരെ പ്രധാനമായ മാറ്റങ്ങളുടെ തുടക്കമാണ്. സാധാരണ ഒമ്പത് മുതൽ 14വയസിനിടയിലാണ് ഇത് സംഭവിക്കുന്നത്. ഇവരിൽ നാലോ അഞ്ചോ വർഷം നീണ്ടുനിൽക്കുന്നതാണ് ഈ വളർച്ചാ കാലം. സ്തനങ്ങളുടെ വളർച്ച, ആർത്തവം, ശരീരഭാരം, ഉയരം കൂടുക തുടങ്ങിയ പ്രധാന മാറ്റങ്ങളാണ് ഈ പ്രായത്തിൽ അവർക്കുണ്ടാകുന്നത്. പത്ത് മുതൽ 13വയസിലാണ് ആൺകുട്ടികളിൽ വളർച്ച ആരംഭിക്കുന്നത്. ഈ സമയത്ത് കുട്ടികളുടെ ശരീരഭാരം, ഉയരം എന്നിവ വർദ്ധിക്കുന്നു. അതോടൊപ്പം ജനനേന്ദ്രിയങ്ങളിലും മാറ്റങ്ങൾ സംഭവിക്കാൻ തുടങ്ങുന്നു.

വിദഗ്ദ്ധർ പറയുന്നതനുസരിച്ച്‌ പത്ത് മുതൽ 15 വയസ് വരെ പ്രായമുള്ള കുട്ടികളുടെ മാതാപിതാക്കൾ ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം:

1.കുട്ടി കുറഞ്ഞത് എട്ട് മണിക്കൂർ ഉറങ്ങിയിരിക്കണം.

2.ദിവസവും ഒന്നോ രണ്ടോ മണിക്കൂർ വ്യായാമം ചെയ്യുക.

  1. കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ കഴിക്കുന്നത് ശീലമാക്കുക.
  2. ജങ്ക് ഫുഡ് ഒഴിവാക്കുക.

പല രക്ഷിതാക്കളെയും അലട്ടുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് പെൺകുട്ടികളിൽ നേരത്തെ അല്ലെങ്കിൽ വൈകി ഉണ്ടാകുന്ന ആർത്തവം. കുട്ടിയുടെ അമിത ശരീരഭാരമാണ് നേരത്തെയുണ്ടാകുന്ന ആർത്തവത്തിന് കാരണമെന്ന് പല മിഥ്യകളും ഉണ്ട്. എന്നാൽ ചില കുട്ടികളിൽ ഇത് സ്വാഭാവികമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. അതിനാൽ മാതാപിതാക്കൾ കുട്ടിയുടെ ആരോഗ്യം സംബന്ധിച്ച കാര്യങ്ങളിൽ വേണ്ട ശ്രദ്ധ കൊടുക്കുക. ശരിയായ ആരോഗ്യമുള്ള കുട്ടികളിൽ മറ്റ് പ്രവർത്തനങ്ങളും സ്വാഭാവികമായി നടക്കുന്നു.

Advertisement