കുട്ടികൾക്ക് എപ്പോഴും പോഷകഗുണമുള്ള ഭക്ഷണങ്ങൾ തന്നെ നൽകണമെന്നാണ് ഡോക്ടർമാർ പറയാറുള്ളത്. ധാരാളം പോഷകങ്ങൾ നിറഞ്ഞ ഭക്ഷണമാണ് ഈന്തപ്പഴം.

ധാരാളം വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ് ഈന്തപ്പഴം. അസ്ഥികളുടെ ആരോഗ്യത്തിന് വേണ്ട പ്രധാനപ്പെട്ട ധാതുക്കളായ കാൽസ്യം, മഗ്‌നീഷ്യം എന്നിവ ധാരാളം ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്നു.

മാത്രമല്ല ഇവയിൽ കാണപ്പെടുന്ന പൊട്ടാസ്യം കുട്ടിയുടെ മസ്തിഷ്‌ക വികസനത്തിനും മൊത്തത്തിലുള്ള വളർച്ചയ്ക്കും സഹായകമാണ്. കുട്ടികളുടെ വളർച്ചയ്ക്ക് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്നു.

ഈന്തപ്പഴം കൂടുതൽ ഊർജം നൽകാനും സഹായിക്കുന്നു. എന്നാൽ അമിതമായി ഈന്തപ്പഴം കഴിക്കരുത്. ഒന്നിച്ച്‌ കഴിക്കാതെ ദിവസത്തിൽ മൂന്നെണ്ണമാണ് കഴിക്കേണ്ടതെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു.