വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന നാച്വറൽ ഫെയ്സ് പാക് പരിചയപ്പെടുത്തി നടി ഡിംപിൾ റോസ്.

ചർമം ആരോഗ്യത്തോടെയിരി ക്കാൻ ഈ ഫെയ്സ് പാക് സഹായിക്കുമെന്ന് യൂട്യൂബ്  വിഡിയോയിൽ ഡിംപിൾ പറയുന്നു

ആവശ്യമുള്ള വസ്തുക്കൾ കസ്തൂരി മഞ്ഞൾ, അരിപ്പൊടി, പാൽ, നാരങ്ങാനീര്.

തയാറാക്കേണ്ട വിധം
അൽപം കസ്തൂരി മഞ്ഞളും അരിപ്പൊടിയും എടുക്കുക. ഇവ പേസ്റ്റ് രൂപത്തിലാക്കുന്നതിന് ആ
വശ്യമായ പാൽ ഇതിലേക്ക് ഒഴിക്കുക. ഏതാനും തുള്ളി നാരങ്ങാനീരും ചേർത്തു നന്നായി മിക്സ് ചെയ്ത് മുഖത്തു പുരട്ടുക ഉണങ്ങുമ്പോൾ മുഖം കഴുകാം

പാലിന് പകരം തൈരോ, തേനോ ഉപയോഗിക്കാം. ചർമത്തിന്റെ സ്വഭാവം അനുസരിച്ചാണ് ഇതിൽ ഏതു വേണമെന് തീരുമാനിക്കേണ്ടത്. നാരങ്ങാനീര് ഫലം നൽകുമെങ്കിലും ദിവസേനയുള്ള ഉപയോഗം ചർമ്മത്തിന് ദോഷമാണ്.അതുകൊണ്ട് ഈ പായ്ക്ക് ദിവസേനയുള്ള ഉപയോഗത്തിന് നല്ലതല്ല.

ചർമം ആരോഗ്യത്തോടെ സൂക്ഷിക്കുകയാണു വേണ്ടത്. ഉറക്കം, വെള്ളം, ഭക്ഷണം എന്നിവയും ചർമ സംരക്ഷണത്തിൽ പ്രധാനം ഡിംപിളിൻ്റെ ചെറിയ ഉപദേശവും കൂടെയുണ്ട്.