വരണ്ട ചര്‍മമാണെങ്കിലും എണ്ണമയമുള്ള ചര്‍മമാണെങ്കിലും കടലമാവുപയോഗിച്ച് ഫേസ് പായ്ക്കുകളുണ്ടാക്കാം. വരണ്ട ചര്‍മമുള്ളവര്‍ക്ക് കടലമാവില്‍, പാല്‍,തേന്‍, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തുള്ള ഫേസ് പായ്ക്കുപയോഗിക്കാം. എന്നാല്‍ എണ്ണമയമുള്ള ചര്‍മമാണെങ്കില്‍ കടലമാവ്, തൈര്, പനിനീർ തുടങ്ങിയവ ചേര്‍ത്തും ഫേസ് പായ്ക്കുണ്ടാക്കാം.


മുഖവും കൈകാലുകളും വെളുക്കുവാൻ :
വെളുക്കുവാന്‍ പല വഴികളും പരീക്ഷിയ്ക്കുന്നവരുണ്ട്. ഇതിനൊരു വഴിയാണ് കടലമാവ്. കടലമാവ് തൈരും മഞ്ഞള്‍പ്പൊടിയുമായി ചേര്‍ത്ത് ഉപയോഗിയ്ക്കാം. ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാനും കടലമാവ് നല്ലതാണ്.

ഇത് ചെറുനാരങ്ങാനീരുമായി ചേര്‍ത്ത് മുഖത്തു പുരട്ടിയാല്‍ മതിയാകും. ഉണങ്ങിക്കഴിഞ്ഞ് തണുത്ത പാല്‍ ഉപയോഗിച്ചു കഴുകിക്കളയുക.കടലമാവ്, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നത് തിളക്കമുള്ള ചര്‍മം ലഭിയ്ക്കാന്‍ സഹായിക്കും. ഇത് അടുപ്പിച്ചു ചെയ്യുക.

മുഖകാന്തി വർദ്ധിക്കാൻ:
എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് വളരെയേറെ അനുയോജ്യമായ ഒന്നാണ് കടലമാവ്. സോപ്പിനു പകരം കടലമാവുപയോഗിച്ച് മുഖം കഴുകുന്നത് മൃദുത്വവും നിറവും നൽകാൻ സഹായിക്കും. 
ഒരു സ്പൂൺ കടലമാവിൽ തേന്‍ ഒഴിച്ചു കുഴമ്പുരൂപത്തിലാക്കി മുഖത്തു പുരട്ടി അരമണിക്കൂർ കഴിഞ്ഞ് കഴുകിക്കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്താൽ മുഖകാന്തി വർധിക്കും.

മുഖത്തെ എണ്ണമയം നീങ്ങാൻ :
രണ്ട് ടീസ്പൂൺ കടലമാവ്, ഒരു ടീസ്പൂൺ നാരങ്ങാനീര് എന്നിവ യോജിപ്പിച്ച് മിശ്രിതമാക്കുക. ശേഷം മുഖത്തും കഴുത്തിലുമായി ഇടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. മുഖത്തെ എണ്ണമയം നീക്കിക്കളയാൻ ഈ ഫേസ് പാക്ക് സഹായിക്കും.

മുഖക്കുരു മാറാൻ :
രണ്ട് ടീസ്പൂൺ തെെരും രണ്ട് ടീസ്പൂൺ കടലമാവും ചേർത്ത് മുഖത്തിടുക. ചർമ്മം കൂടുതൽ ലോലമാകാൻ ഈ പാക്ക് സഹായിക്കും. ഇതും നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ട് നല്‍കുന്ന ഒന്നാണ്. തൈരും ബ്ലീച്ചിംഗ് ഗുണങ്ങളുള്ള ഒന്നാണ്.


തെെരും കടലമാവും മഞ്ഞളും ചേർത്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഇത് മുഖത്തിടുക. മഞ്ഞളിനും ആന്റി ബാക്ടീരിയല്‍, ഫംഗല്‍, ഗുണങ്ങളുണ്ട്. ചര്‍മത്തിനു നിറം നല്‍കാനും ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ സഹായിക്കുന്നു. മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് നല്ലൊരു പ്രതിവിധിയാണ്.

സൺടാൻ മൂലമുള്ള കരുവാളിപ്പ് മാറാൻ :
സണ്‍ടാന്‍ മാറാന്‍ കടലമാവ് ഏറെ നല്ലതാണ്. സണ്‍ടാന്‍ കാരണമുള്ള കരുവാളിപ്പ് പെട്ടെന്നു തന്നെ ഇത് നീക്കും. ബദാം പൊടിച്ചത്, പാല്‍, ചെറുനാരങ്ങാനീര് എ്ന്നിവ കടലമാവുമായി ചേര്‍ത്ത് മുഖത്തു പുരട്ടുക. അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. ടാന്‍ മാറാനുളള പ്രകൃതിദത്ത മാര്‍ഗമാണിത്.

മുഖത്തെ രോമങ്ങൾ മാറ്റാൻ :
മുഖത്തുള്ള രോമങ്ങള്‍ പലരേയും അലട്ടുന്ന സൗന്ദര്യ പ്രശ്‌നമാണ്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് കടലമാവ്‌. മഞ്ഞള്‍പ്പൊടിയും കടലമാവും ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് മുഖത്തെ രോമങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. ചര്‍മത്തിന് നിറം നല്‍കുന്ന ഒരു വഴി കൂടിയാണിത്.കടലമാവ്, ഉലുവാപ്പൊടി എന്നിവ കലര്‍ത്തി മുഖത്തു സ്‌ക്രബ് ചെയ്താല്‍ മുഖത്തു വളരുന്ന രോമങ്ങള്‍ നീങ്ങിക്കിട്ടും

കഴുത്തിലേയും കക്ഷത്തിലേയും കറുപ്പുനിറം മാറാൻ :
കഴുത്തിലും കക്ഷത്തിലുമെല്ലാമുള്ള കറുത്ത നിറം അകറ്റാന്‍ കടലമാവിനു സാധിയ്ക്കും. കടലമാവ് തൈര്, ചെറുനാരങ്ങാനീര് എന്നിവയുമായി കലര്‍ത്തി പുരട്ടുക. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇതിനു ശേഷം എള്ളെണ്ണ ഉപയോഗിച്ചു മസാജ് ചെയ്യാം


ചർമ്മത്തിലെ ചുളിവുകൾ മാറ്റി ചെറുപ്പമാകാൻ :
വരണ്ട ചര്‍മം ചര്‍മത്തില്‍ ചുളിവുകള്‍ വരുത്തുന്ന ഒന്നാണ്. പെട്ടെന്ന് പ്രായക്കൂടുതല്‍ തോന്നാന്‍ കാരണമാകുന്ന ഒന്ന്. കടലമാവ്, ഒലീവ് ഓയില്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നത് വരണ്ട ചര്‍മത്തിനുള്ള ഒരു പ്രതിവിധിയാണ്