നീർവീക്കത്തിന്‍റെ അഞ്ച് കാരണങ്ങൾ അറിയാമോ?

ഇന്നത്തെ കാലത്ത് സർവസാധാരണമായ ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് നീർവീക്കം. എന്നാൽ എന്താണ് വീക്കമെന്ന് പലർക്കും അറിയില്ല. ശരീര വേദന, ചുവന്ന പാടുകൾ എന്നിവയൊക്കെ വീക്കത്തിന്റെ ലക്ഷണങ്ങളാണ്. ഇത് വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. അതിനാൽ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യേണ്ടത് പ്രധാനമാണ്. അതിലുപരി എന്തൊക്കെ ഘടകങ്ങളാണ് വീക്കം ഉണ്ടാക്കുന്നതെന്ന് മനസ്സിലാക്കണം. അണുബാധ, വൈറസുകൾ, മുറിവുകൾ അങ്ങനെ എന്തും വീക്കത്തിന് കാരണമാകാം. സമ്മർദ്ദവും അണുബാധയും ഉൾപ്പെടെയുള്ള പല കാര്യങ്ങളും വീക്കത്തിലേക്ക് നയിച്ചേക്കാം.

പ്രധാന കാരണങ്ങൾ

  1. സമ്മർദ്ദം

ശാരീരികമോ, വൈകാരികമോ ആയ സമ്മർദ്ദങ്ങൾ വീക്കത്തിന് കാരണമായേക്കാം എന്ന് പഠനങ്ങൾ പറയുന്നു.

  1. മലിനീകരണം

അടിസ്ഥാനപരമായി നമ്മൾ ശ്വസിക്കുന്ന വായുവും, കുടിക്കുന്ന വെള്ളവും വരെ വീക്കമുണ്ടാക്കാൻ സാധ്യതയുണ്ട്. അന്തരീക്ഷ മലിനീകരണവും ഒരു പരിധിവരെ വീക്കത്തിന് കാരണമായേക്കാം.

  1. പരിക്ക്

പരിക്കുകൾ ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. അസ്ഥി ഒടിയുമ്പോഴും, അപകടം സംഭവിക്കുമ്പോഴൊക്കെ വീക്കമുണ്ടാവാം.

  1. അണുബാധ

പലതരത്തിലുളള അണുബാധകളും വീക്കത്തിലേക്ക് നയിക്കാം. വൈറൽ അണുബാധകൾ, ബാക്ടീരിയ അണുബാധകൾ, ശരീരത്തിനുള്ളിലെ ഫംഗസ് അണുബാധകൾ എന്നിവയൊക്കെ ഇതിലുൾപ്പെടുന്നവയാണ്.

  1. വിട്ടുമാറാത്ത രോഗം

ടൈപ്പ് 2 പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള സന്ധിവേദന അങ്ങനെ വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്കും വീക്കമുണ്ടാവാനുള്ള സാധ്യത ഏറെയാണ്. അതിനാൽ കൂടുതൽ കരുതലോടെ നമ്മുടെ ആരോഗ്യം സംരക്ഷിക്കാം

Advertisement