കൗമാരക്കാരായ പെൺകുട്ടികൾക്ക് ഈ പ്രശ്നങ്ങളുണ്ടാകാം, ശ്രദ്ധിക്കുക

Advertisement

▪️ പെൺകുട്ടികളിൽ ആർത്തവം തുടങ്ങി കഴിഞ്ഞാൽ അവരെ പ്രായപൂർത്തിയായവരായാണ് പരിഗണിച്ചു വരുന്നത് .കുട്ടിക്കളി മാറിയിട്ടില്ലാത്ത ഈ പെൺകുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസo അവസാനിപ്പിക്കുകയും വിവാഹത്തിന് സജ്ജമാക്കുകയും ചെയ്യുന്നത് ഗ്രാമീണരുടെ ഇടയിൽ സാധാരണമായിരുന്നു ,ഇന്ത്യയിൽ ഏകദേശം 15 ശതമാനം കുട്ടികൾ 18 വയസ്സിനു മുമ്പ് വിവാഹിതരാകാറുണ്ടായിരുന്നു. ഇത്തരം സമീപനം കേരളത്തിൽ കുറവായിരുന്നു. പെൺകുട്ടികളുടെ വിവാഹപ്രായവും മറ്റ് സംസ്ഥാനങ്ങളേക്കാളും ഉയർന്നതാണ് .

▪️ ഇരുപതു വയസ്സിനു താഴെയുള്ള പെൺകുട്ടികളിൽ ലൈംഗിക വളർച്ച പൂർണ്ണത എത്തിയാട്ടില്ലാത്തിനാൽ ഈ പ്രായത്തിലുള്ള ലൈംഗിക ബന്ധവും പ്രസവവും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം വൈകാരിക നിയന്ത്രണം സാധ്യമാകുന്നതിന് ഈ കാലഘട്ടത്തിൽ കഴിഞ്ഞെന്നുവരില്ല. .

▪️ സന്താനോൽപാദനം നേരത്തേ ആകുന്നതു മാത്രമല്ല മാതാവിന്റെ ആരോഗ്യത്തേയും പ്രതികൂലമായി ബാധിക്കുന്നു.

സംരക്ഷണത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താനും കഴിയുന്നില്ല .
ഇത് സമൂഹത്തിൻറെ മൊത്തത്തിലുള്ള ആരോഗ്യനില തകർച്ചയായി മാറി. ശിശുമരണം കൂടുതലായി കാണപ്പെടുന്നത് 20 .24 വയസ്സ് പ്രായമുള്ള വരെ അപേക്ഷിച്ചു
അതിനു താഴെ പ്രായത്തിൽ വിവാഹിതരാകുന്ന പെൺകുട്ടികളിലാണ്. കുട്ടികളിൽ മരണനിരക്ക് അഞ്ച് ശതമാനത്തിലധികം അധികമാകുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു. കുട്ടികളെ വ്യാപകമായി ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതായ റിപ്പോർട്ടുകൾ എത്തുകയാണല്ലോ.

▪️ഇന്ത്യയിലെ ഗ്രാമങ്ങളിലെ സാമൂഹ്യ സാമ്പത്തിക പുരോഗതി കൊണ്ടു മാത്രമേ ഈ ദുരവസ്ഥയിൽ നിന്ന് കുട്ടികളെ രക്ഷിച്ചെടുക്കാൻ കഴിയു !

Advertisement