മൊബൈൽ ഫോൺ ഉപയോക്താക്കളെ നിങ്ങൾക്ക് ഈ ശീലമുണ്ടോ? എങ്കിൽ കാത്തിരിക്കുന്നത് വൻ ദുരന്തം

മൊബൈൽ ഫോൺ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.മൊബൈൽ ഫോൺ ചാർജിലിടുന്ന സമയമാണ് ഇപ്പോൾ ചിലർക്ക് ‘ഫ്രീ ടൈം’.ഉ

ണ്ണുമ്പോഴും ഉറങ്ങുമ്പോഴും എന്തിനേറെ പറയുന്നു ടോയ്‌ലറ്റിൽ പോകുമ്പോൾ വരെ ഫോണിന്റെ അകമ്പടി കൂടിയേ തീരൂ എന്ന സ്ഥിതിയായി മാറിയിരിക്കുകയാണ്. എന്നാലിത് വളരെ ഗുരുതരമായ ഒരു രീതിയാണ്. രോഗവാഹകരായ ബാക്ടീരിയകളുടെ കേന്ദമാണ് ബാത്ത്‌റൂമും ടോയ്‌ലറ്റുകളും. ഇവിടെ ഫോൺ കൊണ്ടുപോകുന്ന വഴി രോഗാണുക്കളെ ഫോണിലേക്ക് ക്ഷണിക്കുകയാണ് ചെയ്യുന്നത്.

സാധാരണയായി ടോയ്‌ലെറ്റിൽ പോകുമ്പോൾ ഫോൺ വെയ്‌ക്കുന്ന ടോയ്ലറ്റിന്റെ വാതിൽ, ലോക്ക്, ടാപ്പ്, ഫ്‌ളഷ്, ഹാൻഡ് വാഷ് തുടങ്ങിയ ഇടങ്ങളിൽ എല്ലാം ബാക്ടീരിയ ഉണ്ട്. സോപ്പിട്ട് കൈ കഴുകിയാൽ പോലും ഈ ബാക്ടീരിയ നശിക്കില്ല. ടോയ്ലറ്റ് ഒരു പ്രാവിശ്യം ഉപയോഗിച്ചാൽ അതിന്റെ ബാക്ടീരിയകൾ ആറടി ദൂരം വരെ ഉണ്ടാകുമെന്നാണ് വിദഗ്ധർ പറയുന്നത്.ടോയ്‌ലറ്റിൽ പോയി വൃത്തിയായി കൈകാലുകൾ കഴുകിയിട്ട് അവിടെ തന്നെ വെച്ച ഫോൺ ഉപയോഗിക്കുന്നതിൽ പിന്നെന്തുകാര്യം.

ഇ-കോളി, സാൽമൊണല്ല, ഷിഗെല്ല, മെഴ്സ, സ്ട്രെപ്ടോകോകസ് തുടങ്ങിയ ബാക്ടീരിയകൾ കാരണം ഹെപ്പറ്റൈറ്റിസ് എ, വയറിളക്കം തുടങ്ങിയ അസുഖങ്ങൾ പിടിപെടാനുള്ള സാധ്യത നാലിരട്ടിയാക്കുന്നു. ടോയ്‌ലറ്റിൽ ഫോൺ കൊണ്ടുപോകുന്ന നാലിൽ ഒരാൾക്ക് പകർച്ചവ്യാധികൾ എളുപ്പത്തിൽ പിടിപെടുന്നതായും പഠനങ്ങൾ സൂചിപ്പിക്കുന്നു.

Advertisement