ആരാധകർക്ക് നന്ദി പറഞ്ഞ് വിക്രം

Advertisement

ചെന്നൈ: ആരാധകർക്ക് സ്പെഷ്യൽ വിഡിയോ സന്ദേശവുമായി നടൻ വിക്രം. എന്നോടൊപ്പം നിന്നതിനും എനിക്ക് വേണ്ടി നിങ്ങൾ ചെയ്ത എല്ലാ കാര്യങ്ങൾക്കും വളരെ സന്തോഷമുണ്ട്.

നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും ഒക്കെ എനിക്ക് ലഭിച്ചു. എല്ലാവരോടും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നതായും വിക്രം വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തെന്നിന്ത്യൻ നടൻ വിക്രമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിക്രമിന്റെ ആരാധകരും സഹപ്രവർത്തകരും ഉൾപ്പടെ നിരവധിപേർ സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് പ്രാർത്ഥനകൾ അറിയിച്ചുകൊണ്ട് എത്തുകയും ചെയ്തിരുന്നു.

Advertisement