കൊച്ചി: സിനിമാ മേഖലക്ക് ലഭിച്ചിട്ടുള്ള ഏറ്റവും വലിയ പ്രൊമോഷൻ പ്ലാറ്റ്‌ഫോം സോഷ്യൽ മീഡിയ ആണെന്ന് പൃഥ്വിരാജ്.
കൊച്ചിയിൽ കടുവ സിനിമക്കായി നടത്തിയ പ്രസ് മീറ്റിലാണ് പൃഥ്വിരാജിന്റെ ഈ പ്രതികരണം.

യൂസേഴ്‌സിൽ ഏറ്റവും കൂടുതൽ സ്വാധീനം ഉണ്ടാക്കുന്നത് ഓൺലൈൻ മീഡിയകളാണെന്നും അതിനാൽ ഒഴിവാക്കണമെന്ന് വിചാരിച്ചാൽ പോലും ഒഴിവാക്കാൻ പറ്റില്ലെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു .’ഓൺലൈൻ മീഡിയയുടെ അഡ്വാന്റേജ് എന്താണെന്ന് വെച്ചാൽ നിങ്ങളെ ഒഴിവാക്കണമെന്ന് വിചാരിച്ചാൽ പോലും നടക്കില്ല. കാരണം നിങ്ങൾ ഇവിടുണ്ട്’ .

ഫോൺ ഉയർത്തി പിടിച്ചായിരുന്നു പ്രിഥ്വിരാജിന്റെ ഈ മറുപടി . ആരെങ്കിലും ഫോൺ വിളിച്ചാൽ എടുത്തിട്ട് ഞാൻ പിന്നെ വിളിക്കാമേ എന്ന് പറഞ്ഞിട്ട് നോക്കിയാൽ നാല് നോട്ടിഫിക്കേഷൻ കാണും. എന്നാൽ പിന്നെ ആ നോട്ടിഫിക്കേഷൻ നോക്കാമെന്ന് വിചാരിക്കും, പൃഥ്വിരാജ് കൂട്ടിച്ചേർത്തു.